# ഇനി അത്തരത്തിലുള്ള റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല; ഷെയിന്‍ നിഗം

- Link: https://ml.b4blaze.com/film-news/shane-nigam-says-that-he-is-not-intrested-to-do-dark-roles
- Published: 2022-06-26T16:44:55+05:30
- Author: Rahul

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഷെയിന്‍
നിഗം. നവാഗതനായ ജീവന്‍ ജോജോയുടെ സംവിധാനത്തില്‍ ഷെയിന്‍ നായകനായി എത്തുന്ന ഉല്ലാസം 
ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ 
രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ ചിത്രത്തിലെത്തുന്നത്. ഉല്ലാസത്തിന്റെ പ്രൊമോഷന്റെ
ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല
എന്ന് ഷെയിന്‍ വ്യക്തമാക്കിയത്.

കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോള്‍ ചെയ്തപ്പോള്‍ ഏതായിരുന്നു
കംഫര്‍ട്ട് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍
താല്‍പര്യമില്ലെന്ന ഷെയിനിന്റെ മറുപടി. ‘ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ്
ആയ, സ്‌ട്രോങ് ആയ പോയിന്റ് പറയാന്‍ വേണ്ടി മാത്രമേ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യുള്ളു.
അല്ലാതെ ഫീല്‍ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാന്‍ ആണ് താല്‍പര്യം.
അല്ലാതെ ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’ ഷെയിന്‍ പറഞ്ഞു. അടുത്തിടെ 
പ്രഖ്യപിക്കപ്പെട്ട പ്രിയദര്‍ശന്‍-ഷെയിന്‍ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും താരം
പറഞ്ഞു.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ്
ചിത്രം നിര്‍മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ഉല്ലാസത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.
നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ്
നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍
മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷെയ്ന്‍ നിഗം നായകനായി ഏറ്റവും 
ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്.
