# ഷെയ്‌നിന്റേയും വിനയ്‌യുടേയും ‘ബര്‍മുഡ’; രസകരമായ ടീസര്‍ ശ്രദ്ധേയമാകുന്നു

- Link: https://ml.b4blaze.com/film-news/shane-nigam-vinay-fort-bermuda-teaser-released
- Published: 2022-07-24T18:16:27+05:30
- Author: Gargi

ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്ന ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തുവിട്ടു.
ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായികയായെത്തുന്ന ബര്‍മുഡ 24 ഫ്രെയിംസിന്റെ ബാനറില്‍
സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/bermuda.jpg.image_.
845.440.jpg?resize=845%2C440&ssl=1)

ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍
സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്,
ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.
തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്
നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് 
വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാര്‍, ബീയാര്‍
പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും
ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.
രാജേഷ് ആന്‍ഡ് ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്.
