# അഭിനേതാവ് അല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു? അവതാരികയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് ഷെയ്ന്‍ നിഗം..!

- Link: https://ml.b4blaze.com/film-news/shane-nigam-viral-answer-at-an-interview
- Published: 2022-02-27T12:18:48+05:30
- Author: Rahul

മലയാള സിനിമയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ട നടന്‍ കലാഭവന്‍ അഭിയുടെ മകനാണ് ഷെയ്ന്‍
നിഗം. അച്ഛനോടുള്ള അതേ സ്‌നേഹവും അംഗീകാരവും നല്‍കിയാണ് ഷെയ്‌നിനേയും മലയാളികള്‍ സിനിമാ
രംഗത്തേക്ക് വരവേറ്റത്. എന്നാല്‍ തന്റെതായ നിലപാടുകളിലും കാഴ്ച്ചപ്പാടുകളിലും യാതൊരു
വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലായിരുന്ന ഷെയ്ന്‍ നിഗത്തെ ചിലര്‍ക്കൊന്നും അത്ര ബോധിച്ചില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/shane-nigam-issues-
1-300x267.jpg?resize=1115%2C992&ssl=1)

മാത്രവുമല്ല മലയാള സിനിമയുടെ ഒരു വിവാദ പുരുഷനായി ഷെയ്ന്‍ മാറിയിരുന്നു. തന്റെ നിലപാട്
ഉറച്ച ശബ്ദത്തോടുകൂടി വിളിച്ചു പറയുന്നതാണ് ഷെയ്‌നില്‍ എല്ലാവരും കണ്ട തെറ്റെന്ന് ചിലര്‍
വാദിക്കുന്നു. അഭിനയ മികവ് കൊണ്ട് തനിക്കെതിരെ വന്ന എല്ലാ വിവാദങ്ങളേയും ഭസ്മമാക്കാനും
ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആക്ടര്‍ അല്ലെങ്കില്‍
താന്‍ ആരാകുമായിരുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് ഷെയ്ന്‍ നല്‍കിയ ഉത്തരമാണ് വൈറലാകുന്നത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/shane-nigam-gots-
award-300x168.jpeg?resize=1154%2C646&ssl=1)

അതിന് ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, എന്നായിരുന്നു നടന്റെ പെട്ടെന്ന് തന്നെയുള്ള
മറുപടി. താരത്തിന്റെ വാക്കുകളിലേക്ക്… ”ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല.
ഐ ആം നതിങ്, ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/shane-nigam-300x169.
gif?resize=905%2C510&ssl=1)

ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല. പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം,
നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ
പ്രശ്‌നമായിരിക്കും,” ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

 

 
