# പുതിയ രൂപത്തിലും ഭാവത്തിലും ഷെയിന്‍ നിഗം; ഉല്ലാസം റിലീസ് തീയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/shane-ullasam-movie-release-date-announced
- Published: 2022-06-16T19:49:43+05:30
- Author: Gargi

ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ഉല്ലാസം ജൂലൈ 1ന് തിയേറ്ററുകളിലെത്തും. നിരവധി
പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് 
നായിക. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രം കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍
ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ്
തിരക്കഥ. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്
ഛായാഗ്രഹണം. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ്
ഷെയിന്‍ നിഗം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shane-nigam.jpg?
resize=960%2C540&ssl=1)

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ 
വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ(
കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കിയ ആദ്യ മലയാളം ചിത്രം
എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/ERkUEcOVUAAbn78.
jpg?resize=764%2C1200&ssl=1)

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി,
അംബിക, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനര്‍ ഷാഫി ചെമ്മാട്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍. എഡിറ്റിംഗ് ജോണ്‍കുട്ടി, കലാസംവിധാനം
നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനല്‍
വി ദേവന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്.
