# ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

- Link: https://ml.b4blaze.com/film-news/shanthi-krishna-says-about-her-daughter
- Published: 2020-07-29T10:38:01+05:30
- Author: Rahul

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. സിനിമയിൽ
ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ
കഴിവ് തെളിയിച്ചിട്ടുണ്ടേ,  ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക്
എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു,
പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്.

![shanthi-krishna](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/shanthi-
krisha.jpg?resize=800%2C600&ssl=1)

ഇപ്പോൾ തന്റെ മക്കളെ കുറിച്ച് പറഞ്ഞരിക്കുകയാണ് ശാന്തി കൃഷ്ണ, താൻ ഒരു നടിയാണെന്നു 
അവർക്ക് അറിയില്ലായിരുന്നു എന്ന് ശാന്തി കൃഷ്ണ പറയുന്നു, തന്റെ സിനിമകൾ ഒന്നും തന്നെ
മക്കൾ കണ്ടിട്ടില്ല. പുറത്ത് പോകുമ്ബോള്‍ ആളുകള്‍ വന്ന് ഫോട്ടോ എടുക്കുമായിരുന്നു. 
അപ്പോള്‍ മക്കള്‍ ഇതിന കുറിച്ച്‌ ചോദിച്ചിരുന്നു. അപ്പോഴാണ് താന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ളതിനെ
കുറിച്ച്‌ അവര്‍ അറിഞ്ഞത്. തന്റെ മക്കൾ നല്ലൊരു വിമർശകർ കൂടിയാണ്, തന്റെ സിനിമകൾ കണ്ടിട്ട്
അതിന്റെ പോരായ്മകൾ എല്ലാം എന്നോട് അവർ പറയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/shanthi.jpg?resize
=720%2C900&ssl=1)

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയാണ് അവര്‍ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററില്‍
പോയി ഞങ്ങള്‍ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. അവര്‍ക്ക് അത് നന്നായി ഇഷ്ടപ്പെടുകയും
ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. എന്ന് ശാന്തികൃഷണ പറയുന്നു, എന്റെ
പഴയകാല സിനിമകൾ കണ്ടിട്ട് ഇതിലെ അത് ഞാൻ ആണ് അഭിനയിച്ചിരിക്കുന്നത് എന്ന് അവരോട് പറഞ്ഞുകൊടുക്കണം
എന്ന് ശാന്തികൃഷണ പറയുന്നു.
