# ഇനി ഒരു സിനിമയിലും പാടിക്കില്ല എന്ന് പറഞ്ഞതോടെ അമേരിക്കയിൽ നിന്ന് യേശുദാസ് പറന്നെത്തി

- Link: https://ml.b4blaze.com/film-news/shanthivila-about-yesudas
- Published: 2024-05-31T10:00:17+05:30
- Author: Devika Rahul

മലയാള സിനിമയിലെ പല താരങ്ങളെ കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശാ പറയുന്ന കാര്യങ്ങൾ
പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഇപ്രകാരം
പല പ്രമുഖ താരങ്ങളെ കുറിച്ചും സംവിധായകരെ കുറിച്ചും ഗായകരെ കുറിച്ചുമെല്ലാം തന്റെ അഭിപ്രായങ്ങൾ
പറയുന്നത്. ശാന്തിവിള ഇത്തരത്തിൽ പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ
ശ്രദ്ധ നേടുകയും അവയിൽ പലതും വലിയ വിവാദം ആകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ
ഗായകൻ യേശുദാസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/shanthivila-dinesh-
1.jpg?resize=305%2C336&ssl=1)

മാക്ടയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു സംഗീത പരുപാടി സംഘടിപ്പിച്ചിരുന്നു. 
മാക്ടയിൽ അംഗത്വമുള്ള എല്ലാവരും ആ പരുപാടിയിൽ പങ്കെടുക്കണം എന്ന നിർദേശവും ഉണ്ടായിരുന്നു.
എന്നാൽ തനിക്ക് വരാൻ കഴിയില്ല എന്നും താൻ അമേരിക്കയിൽ ആണെന്നും യേശുദാസ് അറിയിച്ചു.
യേശുദാസ് ഇനി ഒരു സിനിമയിലും പാടണ്ട എന്ന് ആന്റമി ഈസ്റ്റ്മാന്‍ അന്ന് പറഞ്ഞു. അയാളെ
കൊണ്ട് ഒരു സിനിമയിലും ഇനി പഠിക്കില്ല എന്നും പ്രഖ്യാപിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/shanthivila-dinesh.
jpg?resize=287%2C340&ssl=1)

മാക്ട അംഗങ്ങൾ എടുക്കുന്ന ഒരു സിനിമയിലും ഇനി യേശുദാസിനെ പാടാൻ അനുവദിക്കില്ല എന്നും
പ്രഖ്യാപിച്ചതോടെ ഒരക്ഷരം പോലും മിണ്ടാതെ യേശുദാസ് അമേരിക്കയിൽ നിന്ന് വന്നു പരുപാടിയിൽ
പങ്കെടുത്ത് പാടിയിട്ട് പോയി. അതാണ് മാക്ട എന്ന സംഘടനയുടെ ശക്തി. ദേവരാജൻ മാസ്റ്റർ 
ആണ് യേശുദാസ് എന്ന ആളെ ഗായകനാക്കി പരിചയപ്പെടുത്തിയത്. ഒരിക്കൽ ദേവരാജൻ മാസ്റ്റർ ഒരു
പരുപാടി സംഘടിപ്പിച്ചു.  ദുരിതം അനുഭവിക്കുന്ന ഗായകരെ സഹായിക്കാൻ വേണ്ടി ഒരു പരുപാടി.
എന്നാൽ ആ പരിപാടിയും യേശുദാസ് കുളമാക്കി എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

 
