# ദിലീപാണ് വിവാഹ മോചനത്തിന് ആദ്യം പെറ്റിഷൻ നൽകിയത്, ശാന്തിവിള ദിനേശ്

- Link: https://ml.b4blaze.com/film-news/shanthivila-dinesh-about-manju
- Published: 2023-11-11T16:50:43+05:30
- Author: Devika

ഇന്നും നിരവധി ഗോസിപ്പുകൾ ആണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹ മോചനത്തെ കുറിച്ച്
പ്രചരിക്കുന്നത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം കാരണമാണ് മഞ്ജു ദിലീപുമായി 
വേർപിരിഞ്ഞത് എന്നും കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട
നടി ആണെന്നും ഇതിന്റെ പ്രതികാരം എന്നവണ്ണമാണ് നടിയെ ആക്രമിക്കാൻ കൊട്ടേഷൻ നൽകിയത് എന്ന്
തുടങ്ങി നിരവധി കഥകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ദിലീപും കാവ്യയും തമ്മിലുള്ള
ബന്ധം കാരണമാണ് മഞ്ജു വിവാഹ മോചനം നേടിയത് എന്ന ഒരു അവതാരികയുടെ വാക്കുകളെ എതിർക്കുകയാണ്
സംവിധായകൻ ശാന്തിവിള ദിനേശ്. അവതാരികയുടെ ഈ വാക്കുകളെ നിഷ്ക്കരുണം എതിർക്കുകയായിരുന്നു
ശാന്തിവിള ദിനേശ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/dileep1.jpg?resize
=818%2C608&ssl=1)

മഞ്ജുവും ആയിട്ട് ബന്ധം വേർപിരിയാൻ ആദ്യം കോടതിയിൽ പെറ്റിഷൻ ഫയൽ ചെയ്തത് ദിലീപ് ആണെന്നും
തന്റെ തെറ്റ് മനസ്സിലാക്കി തന്നെ തിരുത്തി വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് 
പോകാൻ ദിലീപേട്ടൻ തയാറാണെങ്കിൽ ഒരുമിച്ച് ജീവിക്കാൻ താൻ ഒരുക്കമാണ് എന്നാണ് മഞ്ജു പറഞ്ഞത്
എന്നും എന്നാൽ ഇനിയും ഒരുമിച്ച് ജീവിക്കാൻ തനിക്കാകില്ല എന്ന് പറഞ്ഞു കോടതിയെ ആദ്യം
സമീപിച്ചത് ദിലീപ് ആണെന്നും ശാന്തിവിള ദിനേശ് പറയുന്നു. മാത്രമല്ല, കാവ്യയും ദിലീപുമായുള്ള
ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് ആദ്യം പറയുന്നത് കാവ്യയുടെ ‘അമ്മ അല്ലെ എന്ന് അവതാരികയുടെ
ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നും താൻ കാവ്യയുടെ അച്ഛൻ മാധവനോട് 
ചോദിച്ച് പറയാം എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju2-240x300.jpeg?
resize=240%2C300&ssl=1)

മാത്രമല്ല, നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ദിലീപിനെതിരെ പറയുന്നത് കാവ്യയുമായുള്ള ദിലീപിന്റെ
ബന്ധത്തെ കുറിച്ച് ആദ്യം മഞ്ജുവിനോട് പറയുന്നത് ഈ ആക്രമിക്കപ്പെട്ട നടിയാണെന്നും അതിന്റെ
വൈരാഗ്യത്തിൽ ആണ് ദിലീപ് കൊട്ടേഷൻ നൽകിയത് എന്നുമല്ലേ? അപ്പോൾ കാവ്യയുടെ അമ്മയാണ് ഈ
കാര്യം മഞ്ജുവിനോട് ആദ്യം പറയുന്നത് എങ്കിൽ ദിലീപ് എങ്ങനെയാണ് നടിയെ ആക്രമിച്ച കേസിൽ
കുറ്റക്കാരൻ ആകുന്നത് എന്നും ശാന്തിവിള ചോദിക്കുന്നു. തനിക് അറിയാവുന്ന ദിലീപിന് ഒരിക്കലും
അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും സ്ത്രീകൾ ഉള്ള വീട്ടിൽ ജനിച്ച് വളർന്ന ആൾ ആണ്
ദിലീപ് എന്നും അദ്ദേഹത്തിന് ഇങ്ങനെ ഒരു കാര്യം ഒരിക്കലും ചെയ്യാൻ കഴിയില്ലെന്നുമാണ്
ശാന്തിവിള ദിനേശ് പറഞ്ഞത്.
