# അയാളുടെ അവസ്ഥ ഇന്ന് എന്താണെന്ന് അറിയാമോ ശ്രീനിവാസാ നിങ്ങൾക്ക്

- Link: https://ml.b4blaze.com/film-news/shanthivila-dinesh-sreenivasan
- Published: 2023-04-10T11:21:32+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് ശ്രീനിവാസനും മോഹൻലാലും. ഇരുവരും
ഒന്നിച്ച് ഒരു കാലത്ത് നിരവധി സിനിമകൾ ആണ് ചെയ്തത്. ഒരു സമയത്ത് ശ്രീനിവാസൻ തിരക്കഥ
ഒരുക്കി ചെയ്ത ചിത്രങ്ങൾ ഒക്കെ വലിയ ഹിറ്റ് ആയിരുന്നു. ആ ചിത്രങ്ങൾക്ക് ഒക്കെ ഇന്നും
ആരാധകർ ഏറെ ആണ്. എന്നാൽ മറ്റുള്ളവരുടെ കഥകൾ അടിച്ച് മാറ്റിയാണ് ശ്രീനിവാസൻ തിരക്കഥകൾ
ഒരുക്കുന്നത് എന്ന ചീത്തപ്പേര് വർഷങ്ങൾക്ക് മുൻപ് തന്നെ താരത്തിനെതിരെ ഉന്നയിക്കപ്പെട്ട
ആരോപണങ്ങൾ ആണ്. ചമ്പക്കുളത്തച്ചൻ ഒക്കെ അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sreenivasan2.jpeg?
resize=1200%2C675&ssl=1)

ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും പ്രശ്നക്കാരൻ
മോഹൻലാൽ അല്ല, ശ്രീനിവാസൻ തന്നെ ആണെന്നും നിരവധി മോശം പ്രവർത്തികൾ ആണ് ശ്രീനിവാസൻ ഇതിനോടകം
ചെയ്തത്. ശ്രീനിവാസൻ തിരക്കഥ എഴുതിയ കഥപറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥയും ശ്രീനിവാസൻ
അടിച്ച് മാറ്റിയത് ആണ് എന്നാണ് ശാന്തിവിള പറയുന്നത്. ഒരു കവി ആണ് കഥപറയുമ്പോൾ എന്ന 
ചിത്രത്തിന്റ കഥ എഴുതിയത്. അദ്ദേഹം അത് എഴുതി ശ്രീനിവാസന് നൽകിയത് ആണ്. പിന്നെ വായിക്കാം
എന്ന് പറഞു ശ്രീനിവാസൻ ആ കഥ വാങ്ങിച്ചു വെച്ച്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan1.jpg?
resize=755%2C433&ssl=1)

ഈ കവി ശ്രീനിവാസനെ പിന്നെ ബന്ധപ്പെട്ടപ്പോൾ കഥ പോരാ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. എന്നാൽ
ആ കഥ ആണ് ശ്രീനിവാസൻ തന്റെ തിരക്കഥ എന്ന് അവകാശപ്പെട്ടു കൊണ്ട് കഥപറയുമ്പോൾ എന്ന ചിത്രം
എടുത്തത്. യഥാർത്ഥ കഥയുമായി ചെറിയ ചില വ്യത്യാസങ്ങൾ മാത്രമാണ് അദ്ദേഹം നടത്തിയത്. ആ
സിനിമയിലൂടെ ശ്രീനിവാസൻ നേടിയത് ലക്ഷങ്ങൾ ആണ്. ചിത്രം നിർമ്മിച്ചതും ശ്രീനിവാസനും മുകേഷുംചേർന്നാണ്.
ചിത്രത്തിന്റെ റൈറ്റ്സ് കോടികൾ വാങ്ങിയാണ് വിറ്റത്. ശ്രീനിവാസന് കോടികൾ കിട്ടിയിട്ടും
അതിന്റെ യഥാർത്ഥ തിരക്കഥാകൃത്തിന്‌ ശ്രീനിവാസൻ അതിൽ നിന്ന് അഞ്ച് ലക്ഷം രൂപപോലും വീട്
വെച്ചോ എന്ന് പറഞ്ഞ് കൊടുത്തില്ല. അദ്ദേഹം ഇന്നും ഒരു മുറുക്കാൻ കടയ്ക്ക് തുല്യമായ 
വാടകവീട്ടിൽ ആണ് താമസിക്കുന്നത്.
