# അന്ന് ചിത്രയുടെ കല്യാണം കുളമാകാൻ കാരണം അതായേനെ! ചിത്രയെ കാണുമ്പോൾ ഇന്നും ഞാൻ ആ കാര്യം ചിന്തിക്കും, ശാന്തിവിള ദിനേശ് 

- Link: https://ml.b4blaze.com/film-news/shanthivila-dinesh-talking-about-chithra-marriage
- Published: 2024-02-01T10:33:00+05:30
- Author: Suji

താരങ്ങളുടെ എന്ത് കാര്യവും വെട്ടിത്തുറന്നു പറയാൻ  മടിയില്ലാത്ത ഒരു സംവിധായകൻ ആണ് 
ശാന്തിവിള ദിനേശ്, ഇപ്പോൾ സംവിധായകൻ ചിത്രയുടെ വിവാഹ നാളിൽ നടന്ന ഒരു സംഭവത്തെ കുറിച്ച്
തുറന്നു പറയുകയാണ് തന്റെ യു ട്യൂബ് ചാനലിലൂടെ, താൻ അന്ന് സിനിമ വാരികയിൽ ലേഖകനായി വർക്ക്
ചെയ്യുകയാണ്, ആ സമയത്താണ് ഗായിക ചിത്രയുടെ വിവാഹം, സുബ്രമണ്യ ഹാളിൽ വെച്ചായിരുന്നു 
വിവാഹം, അന്ന് എന്നോടൊപ്പം ക്യമറമാൻ ആയി എത്തിയത് കെ ശ്രീകുമാർ ആയിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/chithra1.jpg?resize
=768%2C611&ssl=1)

അവിടെ വെച്ച് തിക്കുറിശ്ശിയെയു൦, യേശുദാസിന് യും, എംജി രാധാകൃഷ്ണനെയും കണ്ടു,  എനിക്ക്
അന്ന് ഇവരോടൊക്ക് നല്ല ആരാധന ആണ്, ഇവർ ഊണ് കഴിക്കാൻ പോയപ്പോൾ ഞാൻ ഇവരുടെ പിന്നാലെ ചെന്ന്,
അപ്പോൾ ആരോ എന്നെ പിന്നിൽ വന്നു തട്ടി, എന്നിട്ട് ചോദിച്ചു നിങ്ങളെ ആരാണ് കല്യാണം വിളിച്ചതെന്ന്,
ഞാൻ ചോദിച്ചു നിങ്ങൾ ആരാണ് അത് ചോദിക്കാൻ, അയാൾ പറഞ്ഞു ഞാൻ വരൻ ആണ്. ആയിക്കോട്ട്, ഞാൻ
നിങ്ങളുടെ വിവാഹ ഫോട്ടോ എടുക്കാനല്ല വന്നത് പകരം ഗായിക ചിത്രയുടെ വിവാഹം കവറേജ്  ചെയ്യാനാണ്

അതിനു ശേഷം രണ്ടു മൂന്നു സ്ഥലത്തുവെച്ചു ചിത്രയെയും,ഭർത്താവിനെയും ഒന്നിച്ചു കണ്ടു,
ഞാൻ അയാളെ മൈൻഡ് ചെയ്യ്തില്ല, എനിക്ക് ഇന്നും ചിത്രയെ കാണുമ്പൊൾ ആ കാര്യം ചിന്തിക്കും,
ഞാൻ പറഞ്ഞ ആ കാര്യം മാത്രം മതി ഈ വിവാഹം കുളമാകാൻ, കാരണം ചിത്രയുടെ ഭർത്താവ് എന്റെ 
മറുപടി കേട്ട് ഇയാളെ ഇതിനകത്തു നിന്നും പുറത്താക്കിയില്ലെങ്കിൽ ഞാൻ മണ്ഡപത്തിൽ കയറില്ല
എന്ന് പറഞ്ഞാൽ  അവിട  തീർന്നില്ലേ കാര്യങ്ങൾ ശാന്തിവിള പറയുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/santhivila1.jpg?
resize=840%2C439&ssl=1)

 
