# ‘മുകിലേ നീ…’ ശ്രദ്ധേയമായി അഥീനയിലെ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/shanu-salman-short-film-adheena-video-song-released
- Published: 2023-01-08T20:27:37+05:30
- Author: Gargi

ഷാനു സല്‍മാന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം അഥീനയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
മുകിലേ നീ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സന്ദീപ് സുധയുടെ വരികള്‍ ആലപിച്ചിരിക്കുന്നത്
അര്‍ജുന്‍ വി അക്ഷയയാണ്. അര്‍ജുന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/321830637_144152121766537_5910034653854051993_n.
jpg?resize=696%2C696&ssl=1)

ലക്ക്ജിത്ത് സൈനി, മാന്‍സി ജോഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സല്‍മാന്‍
സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് അഥീന. ശ്രീദേവി ഉണ്ണി, നിരീഷ, വന്ദന, വിഷ്ണു ബാലകൃഷ്ണന്‍,
ജോസ്. കെ.ജെ, ഷംസുദ്ദീന്‍, നജാദ് എന്നിവരാണ് മറ്റുതാരങ്ങള്‍.

റുബിയാ സല്‍മാന്റേതാണ് തിരക്കഥ. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും സച്ചിന്‍ സത്യ എഡിറ്റിങ്ങും
നിര്‍വഹിച്ചിരിക്കുന്നു. അഭിരാം കെ.കെയാണ് കലാസംവിധാനം. അകം പ്രൊഡക്ഷന്‍സും മുര്‍ഷിദ്
അലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍
ഫിലിംസാണ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നത്. ജനുവരി 12ന് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ 
ഫിലിംസിന്റെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്യും.
