# നായക സ്ഥാനത്തു നിന്നും ഇനിയും നിർമ്മാതാവിലേക്ക്! ഷറഫുദ്ധീന്റെ ‘പെറ്റ് ഡിറ്റക്ടീവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

- Link: https://ml.b4blaze.com/film-news/sharafudheen-new-movie-pet-ditective-postor-out
- Published: 2024-04-08T10:33:08+05:30
- Author: Suji

മലയാള സിനിമയിൽ ഷറഫുദ്ധീൻ  ഇനിയും നായകൻ മാത്രമല്ല ഒരു നിർമാതാവും കൂടി ആകുന്നു, നടനായും
നിർമ്മാതാവായും തിളങ്ങി നില്ക്കാൻ നടന്റെ പുതിയ ചിത്രം പെറ്റ് ഡിക്ടറ്റീവ്, ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, അനുപമ പരമേശ്വരൻ
ആണ് ഈ ചിത്രത്തിൽ നായിക സ്ഥാനത്തേക്ക് എത്തുന്നത്, ഏറെ കൗതുകങ്ങൾ നിറഞ്ഞ ഈ ചിത്രത്തിന്റെ
പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pet1.jpg?resize=
696%2C519&ssl=1)

ഷറഫുദീന് പ്രൊഡക്ഷൻ ബാനറിൽ ഷറഫുദ്ധീൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്
പ്രനീഷ്‌ വിജയനാണ്, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ പ്രനീഷ് 
വിജയനൊപ്പം ജയ് വിഷ്ണുവും ചേർന്നാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, മുകുന്ദനുണ്ണി 
എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sh1.jpg?resize=696%
2C361&ssl=1)

പ്രൊഡക്ഷൻ ഡിസൈനർ ദിനോ ശങ്കർ, ഓഡിയോ ഗ്രാഫി വിഷ്ണു ശങ്കർ, കോസ്റ്റിയൂം ഡിസൈനർ ഗായത്രി
കിഷോർ, റോണക്സ് സേവ്യർ മേക്കപ്പ് നിർവഹിക്കുന്നു, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, 
ചിത്രത്തിലെ മറ്റു വിശേഷങ്ങളെ കുറിച്ച് പിന്നാലെ അറിയിക്കും എന്നും അണിയറപ്രവര്തകര്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pet2.jpg?resize=
696%2C362&ssl=1)
