# എനിക്ക് കോഴി കഥപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്! അതിന്റെ കാരണത്തെ കുറിച്ച് ഷറഫുദ്ധീൻ 

- Link: https://ml.b4blaze.com/film-news/sharfudheen-talk-about-in-premam-movie
- Published: 2023-10-25T16:35:37+05:30
- Author: Suji

‘പ്രേമം’ എന്ന ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന ഇരട്ട പേരിൽ എത്തി പ്രേക്ഷക മനസിൽ ഇടം
പിടിച്ച നടൻ ആണ് ഷറഫുദ്ധീൻ, ഇപ്പോൾ താരം തന്റെ ആ കഥപാത്രത്തെ കുറിച്ച് പറഞ്ഞ വാചകങ്ങൾ
ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത് , നമ്മൾ അഭിനയിച്ച ചില സിനിമകളേക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്നത്
ആ ചിത്രത്തിലെ കഥപാത്രങ്ങളെ ആയിരിക്കും,അങ്ങനെ ഒരു കഥപാത്രമാണ് പ്രേമത്തിലെ കോഴി എന്ന
ഇരട്ടപ്പേരിൽ അറിയപ്പെടുന്ന തന്റെ കഥപാത്രം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sharf1.jpg?resize
=745%2C350&ssl=1)

എന്നാൽ തനിക്ക് അങ്ങനൊരു കഥപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്, എന്നാൽ ആരും അങ്ങനൊരു വേഷം 
ചെയ്യാൻ വിളിക്കുന്നില്ല, തനിക്ക് ഒരുപാടു ഇഷ്ടമുള്ള കഥപാത്രമായിരുന്നു പ്രമേത്തിലെ
കോഴി, ആ സമയത്തു ഒരുപാടുപേർ ആ ഒരു വേഷത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്, അത്രക്ക് പ്രേഷകരുടെ
മനസിൽ ഇടം പിടിച്ചതുകൊണ്ട് ആയിരിക്കും ഷറഫുദ്ധീൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sharf2.jpg?resize
=582%2C334&ssl=1)

കോഴിക്ക് ഇപ്പോൾ നല്ല ഡിമാന്റ് ആണെന്നും നടൻ പറയുന്നു, തന്റെ പുതിയ വെബ് സീരിസ് ആയ 
മാസ്റ്റർ പീസ് ഉടൻ റിലീസ് ആകുകയാണ്, ചിത്രത്തിന്റെ പ്രമോഷൻ വേദിയിലാണ് തന്റെ ഇഷ്ട്ട
കഥപാത്രമായ ഗിരിരാജൻ കോഴിയെ കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/tholvi1.jpg?resize
=819%2C488&ssl=1)

 
