# ഷാരൂഖാന്റെ ‘ജവാനി’ലെ ഒരു  ഗാനത്തിന് മാത്രം ചിലവഴിച്ചത് കേട്ട് അമ്പരന്നു ആരാധകർ 

- Link: https://ml.b4blaze.com/film-news/sharuhkhan-javan-movie-only-one-song-in-spent-15-crore
- Published: 2023-07-27T11:23:45+05:30
- Author: B4blaze News Desk

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ഷാരുഖാന് ചിത്രമാണ് ‘ജവാൻ’ ഇപ്പോൾ ഈ ചിത്രത്തിലെ
ഒരു ഗാനത്തിന്  മാത്രം ചിലവഴിച്ചത് കോടികൾ എന്നാണ് പുറത്തു വരുന്ന വാർത്തകൾ, ചിത്രത്തിലെ‘
സിന്ദാ ബന്ദ’ എന്ന ഗാനത്തിന് മാത്രം 15 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്, ഈഗാനം അടുത്ത
ആഴ്ച്ച റിലീസ് ആകു൦. ഈ ഒരു ഗാനത്തിന് മാത്രം ആയിരത്തിലധികം ഡാൻസേർസ് ആണ് ഉൾപെടുത്തിയിരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jawan2.jpg?resize
=684%2C382&ssl=1)

ഈ ഒരു ഗാനത്തിന് മാത്രമാണ് 15 കോടി ചിലവഴിച്ചത്, കൂടാതെ ഇതിലെ ദൃശ്യ മികവ് എടുത്തുപറയേണ്ട
ഒന്ന് തന്നെയാണ്. സിനിമയുടെ പ്രവ്യൂ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഒരു ഗാനവും പുറത്തുവരുന്നത്.
പ്രവ്യൂ തന്നെ ജനങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കിംഗ് ഖാന്റെ ഒരു മാസ് ആക്ഷൻ ത്രില്ലർ
ചിത്രം തന്നെയാണ് ജവാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jawan3.jpg?resize
=987%2C549&ssl=1)

ചിത്രത്തിന്റെ ഗാനങ്ങൾക്കെലാം സംഗീത൦ നൽകിയിരിക്കുന്നത് അനിരുദ്ധ് രവി ചന്ദർ ആണ്, പാൻ
ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യ്തിരിക്കുന്നത് അറ്റലീ ആണ്. റെഡ് ചില്ലീസ് ബാനറിൽ
ഗൗരി ഖാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നയൻ താര, ദീപിക പദുകോൺ, സന്യ മൽഹോത്ര,
വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്
ഷാരൂഖാൻ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jawan4.jpg?resize
=989%2C555&ssl=1)

 
