# അങ്ങനെ എന്റെ ആഗ്രഹ൦ സഫലീകരിച്ചു, ഷീല നിയമ സഭ മന്ദിരം കാണാൻ എത്തി 

- Link: https://ml.b4blaze.com/film-news/sheela-came-in-legislative-assembly-building
- Published: 2023-03-21T17:14:41+05:30
- Author: Suji

നടി ഷീല നിയമ സഭ മന്ദിരം കാണാൻ എത്തി, കൂടാതെ മുഖ്യ മന്ത്രി പിണറായി വിജയനെയും, സ്പീക്കർ
ഷംസീറുമായി ഒരു കൂടി കാഴ്ച്ച നടത്തുകയും ചെയ്യ്തു. താൻ പലതവണ തിരുവനന്തപുരത്തു വന്നിട്ടുണ്ടെങ്കിലും
താൻ ആദ്യമായാണ് തന്റെ ഈ ആഗ്രഹം സാധിച്ചു കിട്ടിയിരിക്കുന്നത് നടി പറയുന്നു. പലതവണ ഈ
ആഗ്രഹം താൻ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിരുന്നു, എന്നാൽ മലയാളത്തിന്റെ അഭിമാനമായ താരം
ഈ നിയമസഭ മന്ദിരം കാണാൻ വരുന്നതിനെ സന്തോഷമേയുളൂ എന്നും സ്പീക്കറുടെ ഓഫിസും അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sheela1.jpg?resize
=696%2C362&ssl=1)

താരത്തെ സ്പീക്കറും,മറ്റു ഉദ്യഗസ്ഥരും ചേർന്നാണ് ഇവിടേക്ക് സ്വീകരിച്ചത്. പ്രതിപക്ഷ
ബഹളത്തിനിടയിൽ നിയമ സഭ തല്ക്കാലം പിരിഞ്ഞതിന് ശേഷമാണ് ഷീല അവിടെ എത്തിയത്. കാര്യോപദേശ
സമിതി യോഗത്തിനു ശേഷം ഷീല പിന്നീട് നമ്മളുടെ മുഖ്യ മന്ത്രിയെ സന്ദർശനം നടത്തുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sheela3.jpg?resize
=455%2C434&ssl=1)

സഭയുടെ വി ഐ പി ഗാലറിയിൽ ആയിരുന്നു ഷീല എത്തിയിരുന്നത്, അതിനു മുൻപ് സഭ പിരിഞ്ഞിരുന്നു,
എന്നാൽ പിരിഞ്ഞ സഭ പിന്നീട് 11 .30 ആയപ്പോൾ വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ റൂളിംഗ്
ആയിരുന്നു ആദ്യ പരുപാടി. സ്‌പീക്കർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഷീല വി ഐ പി ഗാലറിയിൽ
ഉണ്ടായിരുന്നു, കാലങ്ങൾ ആയുള്ള തന്റെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ ആണ് നടി ഷീല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sheela4.jpg?resize
=623%2C350&ssl=1)
