# ചോദിക്കുന്നത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വേറെ ആളെ വെച്ച് സിനിമ എടുക്കണം

- Link: https://ml.b4blaze.com/film-news/sheela-remuneration
- Published: 2023-05-01T08:50:49+05:30
- Author: Rahul

മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു ഷീല. നിരവധി സിനിമകളിൽ ആണ് താരം
അഭിനയിച്ചത്. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച
സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി
എത്തിയിരുന്നത്. 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന്
നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍
അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രേം നസീർ
എന്ന നടനൊപ്പം ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായിക എന്ന പേരും ഷീല ആണ് സ്വന്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sheela3.jpg?resize
=650%2C381&ssl=1)

എന്നാൽ വിവാഹത്തോടെ കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം മനസ്സിനക്കരെ
എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. ചിത്രം വലിയ
രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. അതോടെ വീണ്ടും അഭിനയത്തിൽ സജീവമായ
താരം എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ
ഇപ്പോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ ഷീല പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് താൻ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ട് 
നിൽക്കുന്നത് എന്നാണ് ഷീല പറയുന്നത്. അത് പോലെ തന്നെ മലയാള സിനിമയിലെ ഇന്നത്തെ പ്രതിഫലത്തിന്റെ
പേരിൽ ഉള്ള തർക്കങ്ങളെ കുറിച്ചും ഷീല പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sheela4.jpg?resize
=623%2C350&ssl=1)

നായകനൊപ്പം തന്നെ നായികയ്ക്കും തുല്യ വേദനം ലഭിക്കണം എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം
ആണ്. ആർക്കാണോ ഡിമാൻഡും സ്റ്റാർ വാൽയുവും കൂടുതൽ അവർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക.
ഒരു നടി അവർ സൂപ്പർസ്റ്റാർ ആണെങ്കിൽ അവർക്ക് ഡിമാൻഡും കൂടുതൽ ആയിരിക്കും. അത് കൊണ്ട്
തന്നെ അവർക്ക് പ്രതിഫലം കൂടുതൽ ലഭിക്കും. എന്നാൽ അത്ര ഡിമാൻഡ് ഇല്ലാത്ത ഒരു നടി ആണെങ്കിൽ
അവർക്ക് സൂപ്പർസ്റ്റാർ ആയ നടിക്ക് ലഭിക്കുന്നതിനേക്കാൾ പ്രതിഫലം കുറച്ചായിരിക്കും ലഭിക്കുന്നത്.
അത് പോലെ തന്നെ നടന്മാരും നടിമാരും അവരുടെ പ്രതിഫലം കുറക്കേണ്ട കാര്യവുമില്ല. കാരണം
അവർ ആരും ചാൻസ് താ എന്ന് പറഞ്ഞു പോകുവല്ല, മറിച്ച് അവരെ അന്വേഷിച്ച് അവരുടെ അടുത്ത്
വരുകയാണ്. അവർ പറയുന്ന പ്രതിഫലം കൊടുക്കാൻ വയ്യെങ്കിൽ വേറെ ആളുകളുടെ അടുത്തേക്ക് അവർ
പോകട്ടെ എന്നും ഷീല പറയുന്നു.
