# അതിന് ശേഷം എനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല..! – ഷെല്ലി

- Link: https://ml.b4blaze.com/film-news/shelly-says-that-she-didnot-getting-offers-in-malayalam-after-minnal-murali
- Published: 2022-10-01T20:41:40+05:30
- Author: Sreekumar

കുങ്കുമപ്പൂവ് എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഷെല്ലി
എന്‍ കുമാര്‍.. പിന്നീട് സിനിമകളില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് താരം എത്തിയിരുന്നു
എങ്കിലും മിന്നല്‍ മുരളി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ അഭിനന്ദനാര്‍ഹം ആയിരുന്നു.
താരത്തിന്റെ ഉഷ എന്ന കഥാപാത്രവും ഉഷയും ഷിബുവുമായുള്ള ആത്മബന്ധവും മലയാളികള്‍ക്കിടയില്‍
ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി മാറിയിരുന്നു ഈ കഥാപാത്രങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Shelly-Kishore.jpg?
resize=726%2C535&ssl=1)

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി എത്തിയ സിനിമ ആയിരുന്നു മിന്നല്‍
മുരളി. ടോവിനോ ആയിരുന്നു നടന്‍ എങ്കിലും ഉഷയുടേയും ഷിബുവിന്റേയും പ്രണയം ആയിരുന്നു 
മലയാളി മനസ്സില്‍ തങ്ങി നിന്നത്.. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍
നിന്ന് അവസരങ്ങള്‍ ഒന്നും വന്നില്ലെന്നാണ് ഇപ്പോള്‍ ഷെല്ലി തുറന്ന് പറഞ്ഞിരിക്കുന്നത്.
പ്രമുഖ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഷെല്ലിയുടെ തുറന്ന് പറച്ചില്‍.. 
മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് ശേഷം എനിക്ക്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/ShellyKishore_GuruSomasundaram_MinnalMurali_Screengrab_28122021_1200-
1-1.jpg?resize=750%2C500&ssl=1)

മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ ഒന്നും വന്നിരുന്നില്ല… നല്ല സിനിമകള്‍ ചെയ്യാനാണ് 
തല്‍പര്യം എങ്കിലും കൃത്യമായ വേതനവും വേണമെന്ന നിലപാടുള്ള വ്യക്തിയാണ് താന്‍ എന്ന നടി
തുറന്ന് പറയുന്നു.. പണം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ.. ഇനിയും കഴിവ് തെളിയിക്കാന്‍
അവസരങ്ങള്‍ വേണമെന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shelly.jpg?resize
=960%2C540&ssl=1)

വിചാരിക്കുന്നില്ല.. അതിനുള്ള സമയം എല്ലാം കഴിഞ്ഞ് പോയി എന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം, തമിഴില്‍ നാനേ വരുവേന്‍ എന്ന ധനുഷ് ചിത്രത്തിലാണ് ഇപ്പോള്‍ ഷെല്ലി അഭിനയിച്ചിരിക്കുന്നത്.
തെലുങ്കില്‍ രണ്ടു വെബ് സീരീസുകളിലും ഷെല്ലി അഭിനയിക്കുന്നുണ്ട്.
