# ‘ഈ വന്ന കാലത്തും ഈ മാതിരി സിനിമ എടുക്കാന്‍ പ്രൊഡ്യൂസര്‍ ഉണ്ടല്ലോ എന്നോര്‍ത്ത് മാത്രം വിഷമം ‘

- Link: https://ml.b4blaze.com/film-news/shibin-thampi-fb-post-about-queen-elizabeth
- Published: 2024-02-15T12:49:30+05:30
- Author: Ajay

വര്‍ഷങ്ങള്‍ക്ക് ശേഷം മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ക്വീന്‍
എലിസബത്ത്’ എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ 
സീ5 ആണ് ക്വീന്‍ എലിസബത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രണയദനിത്തില്‍
ആണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന്
ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘
ഈ വന്ന കാലത്തും ഈ മാതിരി സിനിമ എടുക്കാന്‍ പ്രൊഡ്യൂസര്‍ ഉണ്ടല്ലോ എന്നോര്‍ത്ത് മാത്രം
വിഷമം രേഖപ്പെടുത്തുന്നുവെന്നാണ് ഷിബിന്‍ തമ്പി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/queen-elizabeth-
3.jpg?resize=1280%2C720&ssl=1)

**കുറിപ്പ് വായിക്കാം**

ഈ വന്ന കാലത്തും ഈ മാതിരി സിനിമ എടുക്കാന്‍ പ്രൊഡ്യൂസര്‍ ഉണ്ടല്ലോ എന്നോര്‍ത്ത് മാത്രം
വിഷമം രേഖപെടുത്തുന്നു …. സുനിലിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്, ക്ഷെമിക്കണം സുനില്‍
അല്ല നരയ്യ്യന്‍.. മീര ജാസമിന്റെ കഴിഞ്ഞ വര്‍ഷതെ രണ്ടാമത്തെ തിരിച്ചുവരവാണ് ചിത്രം…
സിനിമയില്‍ എടുത്തു പറയേണ്ടത് കഥയാണ്.. കാരണം എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍ പോലൊരു
കഥ… പിന്നെ എടുത്ത് പറയേണ്ടത് ബാക്കിയുള്ള കഥാപാത്രങ്ങളാണ്.. അവര്‍ എന്തിനാ ഈ സിനിമയില്‍
എന്ന് അവര്ക്ക് പോലും അറിയില്ല… ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് 2 മണിക്കൂര്‍ സമയം
ഉണ്ടെങ്കില്‍ ആ സമയം വേറെ എന്തിനെങ്കിലും വേണ്ടി മാറ്റി വെയ്ക്കുക

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/queen.jpg?resize
=502%2C723&ssl=1)
