# ആമി ഞങ്ങളുടെ സ്വന്തം കുട്ടിയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്, ഷിഹാബ്

- Link: https://ml.b4blaze.com/film-news/shihab-about-life
- Published: 2023-11-09T13:43:59+05:30
- Author: Devika

ശാരീരികമായ വൈകല്യങ്ങളെ അതിജീവിച്ച് കൊണ്ട് ജീവിതത്തിൽ നേട്ടം  കൈവരിച്ച് കൊണ്ടിരിക്കുന്ന
താരമാണ് ഷിഹാബ്. കൈകാലുകൾ ഇല്ലാതെയായിരുന്നു ഷിഹാബിനെ ജനനം. എന്നാൽ ആ ഒരു കുറവ് ഒരിക്കൽ
പോലും ഷിഹാബിനെ കഴിവുകൾക്ക് ഒരു വില്ലൻ ആയിട്ടില്ല എന്നതാണ് സത്യം. ചിത്രംവരയിലും കായിക
വിനോദങ്ങളിലും സംഗീതോപകരണങ്ങളിലും അഭിനയത്തിലുമെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് 
അദ്ദേഹം. യൂട്യൂബ് ചാനലിലൂടെയായി മോട്ടിവേഷണല്‍ വീഡിയോകളും ഷിഹാബ് പങ്കുവെക്കാറുണ്ട്.
ഷിഹാബിന്റെ ഈ വിഡിയോക്കൾക്ക് ആരാധകരും ഏറെയാണ്. അത് കൊണ്ട് തന്നെ നിരവധി ഫോളോവേഴ്സ്
ആണ് യൂട്യൂബിൽ ഷിഹാബിനു ഉള്ളത്. ഷിഹാബിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ഷിഹാബിന്റെ
ഭാര്യ ഷഹാനയും.

 ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ
മീഡിയയിൽ കൂടി തങ്ങളുടെ വിശേഷങ്ങളും ഈ ദമ്പതികൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ
ഷിഹാബ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മകൾ ആമിയെ കുറിച്ചാണ്
ഷിഹാബ്പറയുന്നത്. എല്ലാവര്ക്കും അറിയേണ്ടത് ആമി ഞങ്ങളുടെ സ്വന്തം മകൾ ആണോ എന്നാണ് എന്ന്
ഷിഹാബ് പറയുന്നു. പലരും അത് തങ്ങളോട് ചോദിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്നെ പോലെ ഒരാൾക്ക്
കൊച്ചുങ്ങൾ ഉണ്ടാകുമോ എന്ന സംശയത്തിൽ ആയിരിക്കും ആളുകൾ അങ്ങനെ ചോദിക്കുന്നത്. അത് അല്ലെങ്കിൽ
ആമിക്ക് ഞങ്ങളെക്കാൾ കൂടുതൽ സൗന്ദര്യം ഉള്ളത് കൊണ്ടായിരിക്കും. അവൾ ഞങ്ങളുടെ മകൾ തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/shihab-1.jpg?resize
=1200%2C630&ssl=1)

ഇപ്പോൾ അവൾക്ക് മൂന്ന് വയസ്സാണ് പ്രായം. അവളെ സ്കൂളിൽ വിടാൻ ഒന്നും തുടങ്ങിയില്ല. അവൾ
കൊച്ച് കുട്ടിയല്ലേ, കുറച്ച് കൂടി കഴിഞ്ഞു വേണം സ്കൂളിൽ വിടാൻ. അത് പോലെ തന്നെ ചിലർ
ചോദിക്കുന്നത് അടുത്ത ബേബി നോക്കുന്നില്ലേ എന്നാണ്. ഇപ്പോൾ ആമി മോൾ ആണ് ഞങ്ങളുടെ ലോകം.
അവളുടെ കാര്യങ്ങൾ എല്ലാം ഒന്ന് സെറ്റ് ആയിട്ടേ രണ്ടാമത്തെ കുട്ടിയെ കുറിച്ച് ഞങ്ങൾ 
ചിന്തിക്കുന്നുള്ളു എന്നും ഷിഹാബ് പറയുന്നു. മാത്രമല്ല, ഇപ്പോൾ ഒരു വീട് വെയ്ക്കാനുള്ള
പ്ലാനിങ്ങിൽ ആണ് തങ്ങൾ എന്നും അതൊക്കെ കഴിഞ്ഞിട്ടേ ഉള്ളു ഇനി വേറൊരു കുട്ടിയെ പറ്റി
ചിന്തിക്കുന്നത് എന്നുമാണ് ഷിഹാബ് പറയുന്നത്.
