# സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി ജിഷിന്‍ മോഹൻ

- Link: https://ml.b4blaze.com/film-news/shijin-mohan-responds-to-those-who-say-that-serials-should-be-banned
- Published: 2019-11-28T16:53:25+05:30
- Author: Rahul

മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഇപ്പോള്‍
സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റായ നിരവധി സീരിയലുകളിലും കേന്ദ്രകഥാപാത്രത്തെ
അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ് ജിഷിന്‍. ഇതിനിടെ സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട്
മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

![shijin-mohan](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/20-1492680223-
varada-jishin-03.jpg?resize=600%2C450&ssl=1)

‘ക്യാമറക്കു മുന്നില്‍ മാത്രമല്ല, ക്യാമറക്കു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെയും
കൂടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി
കൂട്ടുന്നവരോട് ഒരു വാക്ക്. നമ്മുടെ മാത്രമല്ല, ഇതുപോലുള്ള നാല്‍പത്തി അഞ്ചോളം പേരുടെ
വരുമാന മാര്‍ഗ്ഗം കൂടിയാണ് ഓരോ

![shijin-mohan](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/images-
13-3.jpg?resize=640%2C480&ssl=1)

സീരിയലും. ഞാന്‍ അവരെയും അവരുടെ ജോലിയെയും ബഹുമാനിക്കുന്നു. പൂക്കാലം വരവായി എന്ന സീരിയല്‍
ലൊക്കേഷനില്‍ നിന്നും’ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

ലൊക്കേഷനില്‍ നിന്നും സംവിധായകന്‍, കോസ്റ്റിയൂമര്‍, ക്യാമറ ടീം എന്നിങ്ങനെ അണിയറ

![shijin-mohan](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/22-varadha-
jishimohan.jpg?resize=600%2C450&ssl=1)

പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ജിഷിന്‍ പങ്കുവെച്ചിരുന്നു. ജിഷിന്റെ
പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി ആളുകളും എത്തിയിരുന്നു. ചിലര്‍ സീരിയലുകളുടെ 
സ്വഭാവത്തിലും കോസ്റ്റിയൂമിലും ചില മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
