# ആ ആഗ്രഹങ്ങളുമായാണ് ഞാൻ ബിഗ് ബോസ്സിലേക്ക് വന്നത്

- Link: https://ml.b4blaze.com/film-news/shiju-about-bigg-boss
- Published: 2023-07-04T08:45:57+05:30
- Author: Devika

നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ഷിജു. എന്നാൽ സിനിമകളിൽ അഭിനയിച്ചു എങ്കിലും പലർക്കും
തന്റെ പേര് പോലും അറിയില്ലായിരുന്നു എന്നും പലരും വന്നു മുഖ പരിചയം ഉണ്ട്, പക്ഷെ പേര്
എന്താണെന്ന് അറിയില്ല എന്ന് തന്നോട് പറയാറുണ്ട് എന്നുമാണ് ഷിജു പറയുന്നത്. ദോസ്ത് എന്ന
ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന് വേഷത്തിൽ തന്നെയെന്ന് ഷിജു എത്തിയത് എങ്കിലും പിന്നീട്
അത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാനുള്ള അവസരം ഷിജുവിന് ലഭിച്ചില്ല എന്നതാണ് സത്യം. എന്നാൽ
ഈ തവണത്തെ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായ ഷിജുവും എത്തിയിരുന്നു. പരിപാടിയുടെ
നൂറു ദിവസവും ബിഗ് ബോസ് ഹൗസിൽ പൂർത്തിയാക്കാൻ താരത്തിന്കഴിഞ്ഞു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shiju.jpg?resize
=432%2C500&ssl=1)

ഗ്രാൻഡ് ഫിനാലെ ദിവസം ഷിജുവിനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചാണ് പുറത്തായ വിവരം അറിയിക്കുന്നത്.
സന്തോഷവാനായി തന്നെയാണ് ഷിജു ബിഗ് ബോസിൽ നിന്നും പുറത്ത്ആകുന്നത് . ഷിജുവിനെ കൺഫെഷൻ
റൂമിൽ നിന്നും നേരെ ഗ്രാൻഡ് ഫിനാലെയിലെ വേദിയിലേക്ക് എത്തുകയായിരുന്നു. തനിക് ബിഗ് 
ബോസ്സിൽ നൂറു ദിവസങ്ങൾ പൂർത്തിയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നാണ് ഷിജു പറയുന്നത്.
തന്റെ ഭാര്യയുടെ പിന്തുണയോടെയാണ് താൻ ബിഗ് ബോസ്സിലേക്ക് വരുന്നത് എന്നാണ് വേദിയിൽ ഷിജു
പറഞ്ഞത്. അതോടൊപ്പം ലാലേട്ടനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ഷിജു പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shiju-1.jpg?resize
=1280%2C720&ssl=1)

ബിഗ് ബോസ്സിലേക്ക് വരുന്നതിന് മുൻപ് തന്നെ ആളുകൾക്ക് പരിചയം ഉണ്ടെങ്കിലും തന്റെ പേര്
പലർക്കും അറിയില്ലായിരുന്നു എന്നും എന്നാൽ തന്റെ പേര് എല്ലാവരെയും അറിയിച്ച് കൊടുക്കാൻ
വേണ്ടിയാണ് താൻ ബിഗ് ബോസ്സിലേക്ക് എത്തിയത് എന്നാണ് ഷിജു പറയുന്നത്. എന്നാൽ ഇനി ബിഗ്
ബോസ്സിൽ നിന്ന് പുറത്ത് പോകുമ്പോഴേക്കും ഷിജു സ്വന്തം പേരിൽ തന്നെ ആണ് അറിയപ്പെടുന്നത്
എന്നും ഇനി മുതൽ ആരാധകർ ഷിജുവിന്റെ പേര് ഓർത്ത് വെയ്ക്കുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്.
ബിഗ് ബോസ്സിൽ പങ്കെടുത്തത് ഷിജുവിന്റെ കരിയറിൽ ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.
