# ഭര്‍ത്താവ് അങ്ങനെയുള്ള വ്യക്തിയായാല്‍ വിവാഹം കഴിക്കരുതായിരുന്നു എന്ന് ഞാന്‍ പറയും..!! – ശില്‍പ ബാല

- Link: https://ml.b4blaze.com/film-news/shilpa-bala-about-life-after-marriage
- Published: 2022-04-17T13:22:21+05:30
- Author: Rahul

നടിയായും അവതാരികയായും മലയാള സിനിമാ രംഗത്തും ടെലിവിഷന്‍ രംഗത്തും തിളങ്ങുന്ന താരമാണ്
ശില്‍പ ബാല. താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് യുട്യൂബ് വഴിയാണ്. സ്വന്തമായി
യൂട്യൂബ് ചാനലുള്ള താരം തന്റേയും കുടുംബത്തേയും കുറിച്ചുള്ള വിശേഷങ്ങളുമായി പ്രേക്ഷകര്‍ക്ക്
മുന്നില്‍ എത്താറുണ്ട്. താരത്തിന്റെ പുത്രി തക്കിട്ടുവിനും ആരാധകര്‍ ഏറെയാണ്… ഇപ്പോഴിതാ
ശില്‍പയുടെ ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രമുഖ
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്

![shilpa bala new video](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
03/shilpa-bala-new-video-300x169.jpg?resize=1150%2C648&ssl=1)

താരം വിവാഹ ജീവിതത്തെ കുറിച്ചും അതില്‍ തന്റെ അഭിപ്രായങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്..
കല്യാണത്തിന് ശേഷവും നാമെല്ലാം ഓരോ വ്യക്തികള്‍ തന്നെയാണെന്നും വിവാഹ ശേഷവും സ്വന്തം
കാര്യത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കാന്‍ ശ്രമിക്കണം എന്നും നടി എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.
കല്യാണത്തിന് ശേഷവും ഞാന്‍ എന്റേതായ സമയം കണ്ടെത്തുന്നുണ്ട്. കല്യാണത്തിനു മുന്‍പത്തേതിനേക്കാള്‍
കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്നാണ് ശില്‍പ പറയുന്നത്. അതേസമയം, 
ഇതിന് കുടുംബത്തിന്റെ സപ്പോര്‍ട്ട് വലിയൊരു ഘടകം ആണെന്നും താരം പറയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/shilpa-bala-with-
family-300x202.jpg?resize=1152%2C776&ssl=1)

നാളെ എന്റെ ഭര്‍ത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കില്‍ ഞാന്‍ ആ വ്യക്തിയെ
കല്യാണം കഴിക്കരുതായിരുന്നു എന്നാണ് ആദ്യം ചിന്തിക്കുക. എന്നാല്‍ മറിച്ചാണ് ചിന്തിക്കേണ്ടി
വരുന്നതെങ്കില്‍ നിങ്ങള്‍ വലിയൊരു അബദ്ധം കാണിച്ചെന്നേ പറയാന്‍ സാധിക്കുകയുള്ളൂ. കല്യാണത്തിന്
മുന്‍പുണ്ടായിരുന്നത് പോലെ തന്നെ ലൈഫില്‍ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാന്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/shilpa-300x225.jpg?
resize=1151%2C863&ssl=1)

സാധിക്കുകയാണ് എങ്കില്‍ അവര്‍ക്ക് കല്യാണത്തിന് ശേഷമുള്ള ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍
പറ്റും എന്നും ശില്‍പ പറയുന്നു. അല്ലാത്ത പക്ഷം അത്തരം ബന്ധങ്ങള്‍ ഇട്ടെറിഞ്ഞ് പോരാനുള്ള
ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം എന്നും ശില്‍പ അഭിമുഖത്തില്‍ പറയുന്നു.
