# എങ്ങനെ വേഗത്തിലും ഭംഗിയിലും കണ്ണുകൾ എഴുതാം, ശിൽപ ബാല പറഞ്ഞു തരുന്നു!

- Link: https://ml.b4blaze.com/film-news/shilpa-bala-latest-video
- Published: 2021-04-21T15:20:47+05:30
- Author: Sreekumar

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ്
ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ്
പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി
ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ
ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി
പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന
വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും 
വ്യത്യസ്തമായ പ്രമേയവുമായി പ്രേഷകരുടെ മുന്നിൽ വരാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.⌊
shilpa-bala-with-daughter⌉

ഇപ്പോഴിതാ  അത്തരത്തിൽ വ്യത്യസ്തമായ ഒരു വിഷയവുമായി എത്തിയിരിക്കുകയാണ് താരം. ഓരോ തവണയും
സ്ത്രീകൾക്ക് ആവശ്യമുള്ള കാര്യങ്ങളുമായാണ് ശിൽപ്പ എത്താറുള്ളത്. ഈ തവണയും ആ പതിവിന്
മാറ്റം ഒന്നും വരുത്തിയിട്ടില്ല. എങ്ങനെ എളുപ്പത്തിലും മനോഹരമാണ് കണ്ണുകൾ എഴുതാം എന്നാണു
ശിൽപ്പ ബാല തന്റെ ഏറ്റവും പുതിയ വിഡിയോയിൽ കൂടി പറയുന്നത്. മൂന്ന് തരത്തിൽ ആണ് ശിൽപ്പ
കണ്ണുകൾ എഴുതാൻ പറഞ്ഞു തരുന്നത്. സിമ്പിൾ സ്റ്റൈലിൽ തുടങ്ങി ഹെവി ആയി എഴുതുന്നത് വരെ
താരം വിഡിയോയിൽ കാണിക്കുന്നുണ്ട്. രസകരമായാണ് താരം തന്റെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
അത് കൊണ്ട് തന്നെ വീഡിയോ വളരെ പെട്ടന്ന് തന്നെ ആരാധകശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി
പേരാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. ആയിരക്കണക്കിന് 
ആളുകൾ ആണ് കുറഞ്ഞ സമയം കൊണ്ട് തന്നെ വീഡിയോ കണ്ടിരിക്കുന്നത്.

**വീഡിയോ കാണാം**

** **

**കടപ്പാട്: **[Yours Truly Shilpa Bala](https://www.youtube.com/channel/UCjdV7QZWoie4CeqqYPsi7hw)

** **

 

 

 

 
