# ശിൽപ ബാലയോട് മനസ്സ് തുറന്ന് സജിനും ഷഫ്‌നയും, വീഡിയോ ശ്രദ്ധ നേടുന്നു!

- Link: https://ml.b4blaze.com/film-news/shilpa-bala-new-video-2
- Published: 2021-07-10T18:02:16+05:30
- Author: Rahul

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ്
ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ്
പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി
ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ
ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി
പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന
വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും 
വ്യത്യസ്തമായ പ്രമേയവുമായി പ്രേഷകരുടെ മുന്നിൽ വരാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.⌊
shilpa-bala-with-daughter⌉

ഇപ്പോഴിതാ ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂയുമായാണ് ശിൽപ്പ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ചാറ്റിൽ പങ്കെടുത്തത് മറ്റാരുമല്ല പ്രേഷകരുടെ സ്വന്തം ശിവൻ സജിനും ഷഫ്‌നയും ആണ്. തങ്ങളുടെ
വിശേഷങ്ങൾ എല്ലാം വളരെ രസകരമായ രീതിയിൽ ആണ് ഇരുവരും ശിൽപ്പ ബാലയുടെ പങ്കുവെച്ചത്. ചിരിക്കാൻ
പൊതുവെ മടിയുള്ള കൂട്ടത്തിൽ ആണ് സജിൻ എന്നും സജിനെ ചിരിക്കാൻ പഠിപ്പിച്ചത് താൻ ആണെന്നും
ആണ് ഷഫ്‌ന പറയുന്നത്. ചിരിക്കാൻ തനിക്ക് ചമ്മൽ ആണെന്നും അടുത്തിടെയാണ് ചിരിക്കാൻ തുടങ്ങിയത്
എന്ന് സജിനും സമ്മതിച്ച് കൊണ്ടുക്കുന്നുണ്ട്. കൂടാതെ സ്വാന്തനത്തിലെ ശിവന് ഇത്രയേറെ
പ്രേക്ഷക പ്രതികരണം ലഭിക്കുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും ശരിക്കും
ആരാധകരെ ശിവൻ സ്വന്തമാക്കാൻ തുടങ്ങിയപ്പോൾ  അത്ഭുതമാണ് തോന്നിയത് എന്നും സജിൻ പറഞ്ഞു.

കുറച്ച് മുൻപാണ് ഇരുവരും ഒന്നിച്ചുള്ള ചാറ്റ് വീഡിയോ ശിൽപ്പ ബാല തന്റെ യൂട്യൂബ് ചാനലിൽ
കൂടി പങ്കുവെച്ചത്. രണ്ടു ഭാഗങ്ങൾ ഉള്ള വീഡിയോയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 
രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആണ് തങ്ങളെന്നാണ് ആരാധകരുടെ കമെന്റുകളും.
