# തല്ലായിരുന്നു ആദ്യത്തെ വിഷുക്കണി..സ്‌പെഷ്യല്‍ അവല് പായസവും!!! വിഷു ഓര്‍മ്മകളുമായി ശില്പ ബാല

- Link: https://ml.b4blaze.com/film-news/shilpa-bala-vishu-special-video-viral
- Published: 2024-04-13T11:01:12+05:30
- Author: Anu

നടിയായും നര്‍ത്തകിയും അവതാരകയുമായി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശില്പ ബാല. 
എല്ലാ മേഖലയിലും തന്റേതായ ഇടം പിടിച്ച താരമാണ് ശില്പ. സോഷ്യലിടത്ത് സജീവമായ താരം എല്ലാ
വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഇത്തവണ താരം നാട്ടിലാണ് വിഷു ആഘോഷിക്കുന്നത്. കുടുംബത്തിനോടും കസിന്‍സിനുമൊപ്പമാണ് 
ശില്പയുടെ വിഷു ആഘോഷം. തന്റെ ഓര്‍മ്മയിലെ നല്ല വിഷു ഓര്‍മ്മകളെല്ലാം ദുബായിലായിരുന്നെന്ന്
താരം പറയുന്നു. വിഷു സദ്യയില്‍ തനിക്ക് പ്രിയപ്പെട്ടത് അമ്മയുടെ അവല്‍ പായസമാണെന്നും
താരം പറയുന്നു.

വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. അപ്പോള്‍ ഇത്തവണത്തെ സദ്യയ്ക്ക് അവല്
പായസമാണ് താരം സജ്ജസ്റ്റ് ചെയ്യുന്നത്. സേമിയ പായസം തനിക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു.
അഞ്ച് മിനിറ്റില്‍ ഉണ്ടാക്കുന്ന പായസമായതുകൊണ്ട് തനിക്ക് ഇഷ്ടമല്ലാത്തതെന്നും താരം 
പറയുന്നു.
