# പരിക്കൊന്നും പ്രശ്‌നമല്ല, ഒടിഞ്ഞ കാലുമായി തകര്‍പ്പന്‍ ഡാന്‍സുമായി ശില്‍പ്പ ഷെട്ടി

- Link: https://ml.b4blaze.com/film-news/shilpa-shetty-viral-dance-in-wheel-chair
- Published: 2022-09-03T17:26:52+05:30
- Author: Anu

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി.
എന്നാല്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കാന്‍ കാലിലെ പരിക്കൊന്നും
 ശില്പയ്ക്ക് അതൊന്നും
തടസ്സമല്ല. ആ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും, മകന്‍ വിയാനുമൊപ്പം മുംബൈയില്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷിച്ചിരിക്കുകയാണ്
താരം. ആഘോഷത്തിനിടെ ആദ്യം കസേരയില്‍ വിശ്രമിച്ച താരത്തിന് അധിക സമയം ഇരിക്കാനായില്ല,
പാട്ടിന്റെ താളം പിന്തുടര്‍ന്ന് ശില്‍പ നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. വാക്കറില്‍
എഴുന്നേറ്റ് നിന്ന് ശില്‍പ ചുവടുവയ്ക്കുകയാണ്.
  ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ എന്ന വെബ്
സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആണ് താരത്തിന് പരിക്കേറ്റത്. നടിയുടെ ഇടത് കാലിലാണ് പരിക്ക്.
ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടം പുറത്തറിയിച്ചത്. റോള്‍ ക്യാമറ ആക്ഷന്‍ എന്ന്
പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് കുറിച്ചാണ് ശില്‍പ്പ ഷെട്ടി ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍
കുറിച്ചത്.  ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി
തിരിച്ചുവരും. അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ ഷെട്ടി ചിത്രങ്ങള്‍ക്കൊപ്പം
കുറിച്ചിരുന്നു.
