# എന്തൊക്കെ അഹങ്കാരങ്ങൾ ആണ് ഈ പയ്യൻ സെറ്റിൽ കാണിച്ച് കൂട്ടുന്നത്

- Link: https://ml.b4blaze.com/film-news/shine-nigam-shanthivila
- Published: 2023-04-17T09:29:22+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായാ താരമാണ് ഷൈൻ നിഗം. നടൻ അഭിയുടെ മകനും സിനിമ നടനുമായ
ഷൈൻ നിരവധി ആരാധകരെയും ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയിട്ടുണ്ട്. കുറഞ്ഞ സമയം 
കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിക്ക് മലയാള സിനിമയിൽ
ചെയ്യാൻ കഴിയാതെ പോയത് അദ്ദേഹം മകനിലൂടെ നിറവേറ്റി എന്നാണ് സിനിമ പ്രേമികൾ പറയുന്നത്.
ഷൈൻ നായകനായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും നിർമ്മാതാക്കൾക്ക് ലാഭം നേടി കൊടുക്കുകയും
ചെയ്തവയാണ്. നിരവധി ചിത്രങ്ങൾ താരത്തിന്റേതായി ഹിറ്റ് ആകുകയും ചെയ്തു. എന്നാൽ ഇപ്പോൾ
ഷൈൻ നിഗമിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്.

![shine nigam](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/shine-
nigam.jpg?resize=894%2C591&ssl=1)

തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഈ കാര്യം പറഞ്ഞത്. ശാന്തിവിള ദിനേശിന്റെ
വാക്കുകൾ ഇങ്ങനെ, ഈ ഷൈൻ എന്ന പയ്യനെ ഫുൾ കൺട്രോൾ ചെയ്യുന്നത് അവന്റെ ഉമ്മയാണ്. ഇരുപത്തിയേഴ്
വയസ്സുളള ഈ പയ്യൻ സെറ്റിൽ വരുന്നത് നേഴ്‌സറി സ്കൂളിൽ പോകുന്നത് പോലെ അവന്റെ ഉമ്മയോടൊപ്പം
ആണ്. ഈ പയ്യൻ എന്തൊക്കെ പോക്രിത്തരം ആണ് സെറ്റിൽ കാണിച്ച് കൂട്ടുന്നത്. എന്നാൽ ഇവന്റെ
ഈ വേല ഒന്നും പ്രിയദർശന്റെ സെറ്റിൽ നടക്കില്ല. പ്രിയന്റെ മുന്നിൽ അടങ്ങി ഒതുങ്ങി പൂച്ചയെപോലെയാണ്
ഇവൻ നിൽക്കുന്നത്. പ്രിയൻ എന്ത് പറഞ്ഞാലും മറുത്ത് ഒന്നും പറയാതെ അതെ പടി അഭിനയിക്കും.
അവനു ഒരു കുഴപ്പവും ഇല്ല. പ്രിയന്റെ ചിത്രത്തിൽ അഭിനയിച്ച് കഴിഞ്ഞതോടെ എന്റെ ഒരു സുഹൃത്ത്
ഡേറ്റിന് വേണ്ടി ഷൈനിനെ വിളിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shine-nigam.jpg?
resize=613%2C720&ssl=1)

അവന്റെ ഉമ്മയാണ് ഫോൺ എടുത്തത്. അവർ പറഞ്ഞത് എന്റെ മോൻ പ്രിയദർശന്റെ സിനിമ ഒക്കെ ചെയ്തിട്ട്
നിൽക്കുകയാണ്. അവന് പ്രതിഫലം ഒരു കോടി രൂപ വേണമെന്ന്. താടിയും മുടിയും നീട്ടി വളർത്തി
കഞ്ചാവ് ലുക്കിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്യാനേ ഈ പയ്യനെ കൊണ്ട് പറ്റു. അത് കൊണ്ട് തന്നെ
ആ പടത്തിൽ നിന്ന് തന്നെ ഷൈനിനെ വേണ്ടെന്നു അവർ തീരുമാനിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ
ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഇവൻ വേറെ ഒരു പ്രശ്നം ഉണ്ടാക്കി. മൂന്ന് പേര് അഭിനയിക്കുന്ന
സീൻ. അതിൽ ഇവർ മൂന്ന് പേരും നടന്നു വരുന്ന ഒരു സീൻ ഉണ്ട്. അതിൽ ഇവനെ സൈഡിൽ ആണ് നിർത്തിയത്.
എന്നാൽ അവന് നടുക്ക് നിൽക്കണം പോലും. അതിനു വേണ്ടി അവൻ ചില്ലറ പ്രശനങ്ങൾ അല്ല സെറ്റിൽ
ഉണ്ടാക്കിയത് എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞു.
