# ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ ഷൈൻ! കമലിന്റെ അസിസ്റ്റന്റ് ആകാൻ താണ്ടിയ വഴികളെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകൾ വൈറൽ 

- Link: https://ml.b4blaze.com/film-news/shine-tom-chacko-about-kamal-assistant-ways
- Published: 2024-01-12T11:54:20+05:30
- Author: Suji

സംവിധായകൻ കമലിന്റെ അസ്സിസ്റ്റന്റെ ആയി സിനിമയിലേക്ക് എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ,
എന്നാൽ ഇപോൾ കമൽ സംവിധാനം ചെയ്യ്ത വിവേകാനന്ദൻ വൈറൽ ആണ് എന്ന ചിത്രത്തിൽ പ്രധാന കഥപാത്രത്തെ
അവതരിപ്പിച്ചിരിക്കുകയാണ് ഷൈൻ, ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ഷൈൻ പറഞ്ഞ വാക്കുകളാണ്
സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കമലിന്റെ അസിസ്റ്റന്റ് ആകാൻ താൻ താണ്ടിയ വഴികളെ കുറിച്ചാണ്
ഷൈൻ പറയുന്നതും. നടന്റെ 100 മ ത്തെ  ചിത്രമാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vivekanadhan1.jpg?
resize=914%2C611&ssl=1)

താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ തന്നെ അമ്മക്ക് ഒരു കാര്യം മനസിലായി ഇനിയും തന്നെ കൊണ്ട്
പഠിക്കാൻ കഴിയില്ല എന്ന്, കാരണം എനിക്ക് അതിനെ താല്പര്യമില്ലായിരുന്നു, അപ്പോൾ അമ്മ
എന്നോട് പറഞ്ഞു നീ പോയി സംവിധായകൻ കമൽ സാറിനെ ഒന്ന്  പോയ് കാണാൻ. എന്തെങ്കിലും സിനിമയിൽ
ഒരു ജോലി കിട്ടാതിരിക്കില്ല എന്ന്. അങ്ങനെ ഓക്കേ പറഞ്ഞു അമ്മയറിയാതെ കൊടുങ്ങലൂരിലേക്ക്
വണ്ടി കയറി, അന്ന് കൈയിൽ പഴയ മോണോ ആക്റ്റിന്റെ,യും കഥപ്രസംഗത്തിന്റെയും അങ്ങനെ എന്തൊക്കെയോ
ഫയൽ എടുത്തുകൊണ്ടാണ് പുറപ്പെട്ടത്. ഓട്ടോയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അവിടെ സബൂറ
ആന്റി നിൽപ്പുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kamal3.jpg?resize
=1072%2C604&ssl=1)

ഞാൻ ആന്റിയോട്‌ പറഞ്ഞു ഞാൻ ചാക്കോ ചേട്ടന്റെയും, മരിയ ചേച്ചിയുടയും മകൻ പൊന്നാനിയിലുള്ള
ഷൈൻ ആണ്, കമൽ സാറിനെ കാണാൻ വന്നതാണോ ആന്റിക്ക് കാര്യം മനസിലായി, ഇപ്പോൾ അദ്ദേഹം ഇവിടെയില്ല,
ഞാൻ പറഞ്ഞു നമ്പർ തന്നാൽ മതിയെന്ന്, ഞാൻ നമ്പറുമായി തിരിച്ചു വീട്ടിലേക്ക് പോയി, എന്നാൽ
എപ്പോൾ വിളിച്ചാലും ആന്റിയോ മറ്റാരെങ്കിലും ആയിരിക്കും എടുക്കുന്നത്, എന്നാൽ പിന്നീട്
ഞാൻ എറണാകുളത്തേക്ക് പോയി അവിടെ ഗ്രാമഫോണിന്റെ ഷൂട്ടിംഗ് നടക്കുന്നു, അവിടെ ചെന്ന് 
വിവരം പറഞ്ഞു അദ്ദേഹം പറഞ്ഞു അടുത്ത പടത്തിന്റെ സമയത്തു വരൻ  അങ്ങേനെയാണ് നമ്മൾ എന്ന
ചിത്രത്തിലേക്ക് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി എത്തിയത്, അതിനും ഒരുപാട് കടമ്പ ഉണ്ടായിരുന്നു
ഷൈൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kamal4.jpg?resize
=1087%2C607&ssl=1)

 

 
