# ‘മമ്മൂട്ടിയുടെ വീക്ക്‌നെസ്സ്’ തൊടാന്‍ പോലും സമ്മതിക്കില്ലെന്ന് ഷൈന്‍ ടോം ചാക്കോ..!!

- Link: https://ml.b4blaze.com/film-news/shine-tom-chacko-about-mammoottys-passion
- Published: 2022-02-25T12:15:22+05:30
- Author: Rahul

ബിഗ്ബി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ചെത്തുന്ന സിനിമയാണ്
ഭീഷ്മ പര്‍വ്വം. സിനിമയുടെ റിലീസിനായി നാളുകള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. 
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടൊപ്പം ഉണ്ടായ ഓരോ രസകരമായ അനുഭവങ്ങളെ
കുറിച്ച് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയും ഡ്രൈവിംഗും കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ
പാഷന്‍ ഫോട്ടോഗ്രഫിയാണെന്ന് മലയാളി പ്രേക്ഷകര്‍ക്ക് എല്ലാം അറിയുന്ന കാര്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mammooty-photo.jpg?
resize=997%2C746&ssl=1)

അദ്ദേഹത്തിന്റെ ആ പാഷനെ കുറിച്ചാണ് ഷൈന്‍ ടോം ചാക്കോയും പറയുന്നത്. ഷൈനിന്റെ വാക്കുകളിലേക്ക്…
സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂക്ക വരുന്നത്. വണ്ടിയുടെ ഡിക്കി തുറന്നിട്ട്
ഇതിലേത് ക്യാമറയാണ് വേണ്ടതെന്ന് ചോദിക്കും. ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും. 
പക്ഷേ പുള്ളിക്കാരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ട് ഫോട്ടോയെടുത്തോളാന്‍ പറയും. ക്യാമറയുടെ
കളക്ഷന്‍ ഇന്ന് തുടങ്ങിയതല്ലല്ലോ.. എന്നാണ് ഷൈന്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/shine-1-300x169.
jpg?resize=1154%2C650&ssl=1)

ഭീഷ്മ പര്‍വത്തില്‍ മൈക്കിളായി മമ്മൂട്ടി എത്തുമ്പോള്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ്
ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍
നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, അമല്‍ നീരദിനെ കുറിച്ചും ഷൈന്‍ പറയുന്നുണ്ട്.’
സിനിമ മാത്രമാണ് അമല്‍ നീരദ് സംസാരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bheeshmaa78-205x300.
jpg?resize=733%2C1073&ssl=1)

സിനിമയുമായി കണക്ട് ചെയ്താണ് എല്ലാം സംസാരിക്കുന്നത്. അത്രയും ആത്മവിശ്വാസമുള്ള ഒരാളുടെ
സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് യാതൊരു ടെന്‍ഷനും ഉണ്ടാവില്ല. അതിന്റെ 
ഔട്ട്പുട്ട് എന്തായാലും നന്നാവും എന്നുകൂടി ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

 
