# “സ്നേഹപ്പൂക്കൾ” കമലിന് നൽകി ഷൈൻ ടോം ചാക്കോ; ആശംസാ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി

- Link: https://ml.b4blaze.com/film-news/shine-tom-chacko-gives-love-flowers-to-kamal-the-congratulatory-post-goes-viral-on-social-media
- Published: 2025-11-29T17:53:41+05:30
- Author: Soorya S

കൊച്ചി: മലയാളികളുടെ പ്രിയതാരം ഷൈൻ ടോം ചാക്കോ സംവിധായകൻ കമലിന് നൽകിയ ജന്മദിനാശംസ 
സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഷൈൻ പങ്കുവെച്ച
പോസ്റ്റിലെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വഴിയൊരുക്കിയത്.

സംവിധായകൻ കമലിന്റെ 68-ാം ജന്മദിനത്തോടനുബന്ധിച്ച് ഷൈൻ ടോം ചാക്കോ തൻ്റെ സോഷ്യൽ മീഡിയ
പേജിൽ കമലിന്റെ ചിത്രത്തിനൊപ്പം “സ്നേഹപ്പൂക്കൾ” എന്ന് എഴുതിയ ഒരു പോസ്റ്റാണ് പങ്കുവെച്ചത്.
ഒപ്പം റോസാപ്പൂക്കളുടെ ഇമോജിയും ‘ഹാപ്പി ബർത്ത് ഡേ കമൽ സർ’ എന്ന ആശംസയും ഉണ്ടായിരുന്നു.

പോസ്റ്റ് കണ്ട സിനിമാപ്രേമികൾ ആദ്യം അമ്പരന്നു. “സ്നേഹപ്പൂക്കൾ” എന്ന വാക്ക് പെട്ടെന്ന്“
ഓർമ്മപ്പൂക്കൾ” എന്ന് തെറ്റി വായിച്ചുപോയെന്നും, ആശംസയുടെ തീവ്രത കണ്ട് കമൽ സാർ പോലും
ഞെട്ടിപ്പോകാൻ സാധ്യതയുണ്ടെന്നും ആരാധകർ കമൻ്റ് ബോക്സിൽ തമാശയായി കുറിച്ചു. ഇതോടെ ട്രോളുകളും
മീമുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

ശിഷ്യൻ്റെ സ്നേഹം:

മലയാള സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ തുടക്കം സംവിധായകൻ കമലിനൊപ്പമായിരുന്നു. കമലിൻ്റെ
അസിസ്റ്റൻ്റ് ഡയറക്ടറായാണ് ഷൈൻ ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. പഠനം പൂർത്തിയാക്കിയ
ശേഷം സിനിമയിൽ പ്രവർത്തിക്കാൻ താൽപ്പര്യം അറിയിച്ച ഷൈനിനെ ‘നമ്മൾ’ എന്ന സിനിമയുടെ സെറ്റിൽ
കമൽ ഒപ്പം കൂട്ടുകയായിരുന്നു. ഗുരുനാഥനോടുള്ള സ്നേഹമാണ് ഈ ആശംസയ്ക്ക് പിന്നിലെങ്കിലും,
ഷൈൻ്റെ പ്രത്യേക ശൈലി കാരണം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി.
