# ‘കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന, കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ’: ദുല്‍ഖറിനോട് ഷൈന്‍

- Link: https://ml.b4blaze.com/film-news/shine-tom-chacko-letter-to-dq
- Published: 2022-06-08T22:35:34+05:30
- Author: Rahul

നടന്‍ ദുല്‍ഖര്‍ സല്‍മാന് കത്തെഴുതി ഷൈന്‍ ടോം ചാക്കോ. ഇന്‍സ്റ്റഗ്രാമിലാണ് ഷൈന്‍ കത്തെഴുതിയിരിക്കുന്നത്.
ഷൈന്‍ നായകനായ ചിത്രം അടിയുമായി ബന്ധപ്പെട്ടാണ് ദുല്‍ഖറിന് കത്തെഴുതിയിരിക്കുന്നത്.
വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് അടി

കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി
നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്ന് പറഞ്ഞാണ് ഷൈന്‍ എഴുതിയിരിക്കുന്നത്.
‘
എന്റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, എന്റെ മനസ് മുഴുവന്‍ അര്‍പ്പിച്ചാണ് ഞാന്‍ ഈ സിനിമ
ചെയ്തത്. അടി തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും ഏറ്റവും മികച്ച
പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. രതീഷിന്റെ മികച്ച സ്‌ക്രിപ്റ്റും. കഴിവിനെ
അവഗണിക്കുമ്പോഴുള്ള വേദന അറിയാമല്ലോ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ
അവഗണിച്ചതു പോലെ. എന്റെ സുഹൃത്തില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു,’ ഷൈന്‍ 
കുറിച്ചു.  വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ്
അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശോഭ് വിജയനാണ്
ചിത്രത്തിന്റെ സംവിധാനം. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അന്‍പത് ദിവസങ്ങള്‍
കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
