# അത് എന്റെ കടമയാണ്..!! ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല! മുഖത്തടിച്ച മറുപടിയുമായി ഷൈന്‍ ടോം ചാക്കോ..!!

- Link: https://ml.b4blaze.com/film-news/shine-tom-chacko-reaction-on-trolls
- Published: 2022-03-09T13:46:23+05:30
- Author: Rahul

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരാണ് ഇപ്പോള്‍ വിവാദങ്ങളില്‍
മുഴങ്ങി കേള്‍ക്കുന്നത്. നല്‍കിയ അഭിമുഖങ്ങളില്‍ അസാധരണമായ രീതിയില്‍ സംസാരിക്കുകയും
പെരുമാറുകയും ചെയ്ത ഷൈനിന്റെ രീതി ചിലര്‍ക്കൊന്നും രസിച്ചിരുന്നില്ല. എന്നാല്‍ അത് 
മനപൂര്‍വ്വം അല്ലെന്നും മരുന്നുകളുടെ സെഡേഷന്‍ കാരണമാണെന്നും ഷൈനിന്റെ സഹപ്രവര്‍ത്തകര്‍
തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനില്‍
വെച്ച് നാട്ടുകാരുമായി വഴക്കിട്ടു എന്ന ആരോപണവും നടന് എതിരെ വന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/shine-tom-chacko-
300x169.jpg?resize=1122%2C632&ssl=1)

ഇപ്പോഴിതാ തന്നെ കുറിച്ച് വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ടമറുപടായുമായി ഷൈന്‍ തന്നെ രംഗത്ത്
വന്നിരിക്കുകയാണ്. തന്റെ അഭിമുഖങ്ങള്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ ഏറ്റുവാങ്ങുകയും
ചെയ്ത സാഹചര്യത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇതേ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ 
വാക്കുകള്‍ ഇങ്ങനെയായിരുന്നു…
 അന്നത്തെ അഭിമുഖം ഷൂട്ട് ചെയ്തവര്‍ കണ്ടതാണ്, താന്‍ 
ആശുപത്രിയില്‍ പോകുന്നതും അവിടേക്ക് വൈകി വന്നതും. തന്നെ കുറിച്ചോ തന്റെ സ്വഭാവത്തെ
കുറിച്ചോ ആളുകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shine-1-300x157.
jpg?resize=1036%2C542&ssl=1)

ഫെബ്രുവരി 21ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. അന്ന് വെയില്‍ സിനിമയുടെ പ്രമോഷന്‍
പ്ലാന്‍ ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്കാണ് ഇത് സംഭവിക്കുന്നത്. താന്‍ ആശുപത്രിയില്‍
പോയി തിരിച്ചു വന്നപ്പോഴേക്കും വൈകുന്നേരമായി. പ്രമോഷന്‍ ഷൂട്ടിന് ക്ഷണിച്ചവരെല്ലാം
അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അത്രയും ആളുകളെ കാത്തിരിപ്പിച്ചിട്ട് അഭിമുഖം 
കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്നു തോന്നി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shine-tom-video-
troll.jpg.image_.845.440-300x156.jpg?resize=1013%2C527&ssl=1)

ഒരോ മണിക്കൂര്‍ കഴിയുമ്പോഴും കാലിലെ വേദന കൂടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പരുക്ക്
സംഭവിച്ചതിനേക്കാള്‍ വേദനയാണ് പിന്നീട്. അതുകൊണ്ട് ഡോക്ടര്‍ പെയിന്‍ കില്ലര്‍ തന്നിരുന്നു.
അതു കഴിച്ചിട്ട് ഉറക്കമൊക്കെ വരുന്നുണ്ടായിരുന്നു. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കേണ്ടത്
അഭിനേതാവ് എന്ന നിലയില്‍ തന്റെ കടമയല്ലേ എന്നോര്‍ത്തിട്ടാണ് അഭിമുഖത്തിന് ചെന്നിരുന്നത്.
ഇനിയിപ്പോള്‍ ആളുകള്‍ എന്തെങ്കിലും കമന്റുകള്‍ പറഞ്ഞാലും കുഴപ്പമില്ല എന്നാണ് നടന്‍
പറയുന്നത്.

 
