# ഷൂട്ടിംഗിനിടെ സംഘര്‍ഷം..! ഷൈന്‍ ടോം ചാക്കോ തല്ലിയ യുവാവ് ആശുപത്രിയില്‍..!!

- Link: https://ml.b4blaze.com/film-news/shine-tom-chacko-thallumala-set-confict
- Published: 2022-03-08T10:36:31+05:30
- Author: Rahul

പുതുതായി പുറത്തിറങ്ങുന്ന സിനിമകളിലൂടെയെല്ലാം പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക
ശ്രദ്ധ നേടുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ നടനെ കുറിച്ചുള്ള പരാതികളാണ് സോഷ്യല്‍
മീഡിയയില്‍ നിറയുന്നത്. സിനിമാ സെറ്റില്‍ വെച്ച് അവിടുത്തെ നാട്ടുകാരനായ ഒരു യുവാവിനെ
നടന്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇന്നലെ നടന്ന
സംഘര്‍ഷത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/shine-300x169.jpg?
resize=1151%2C648&ssl=1)

സിനിമാ സെറ്റിലെ സംഘര്‍ഷത്തനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച
നാട്ടുകാരന്‍ ആശുപത്രിയില്‍ ആണ്. ഷമീര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. സെറ്റില്‍ സംഘര്‍ഷവും
ഉണ്ടായെന്നാണ് വിവരങ്ങള്‍. വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം
ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എച്ച്.എം.ഡി 
മാപ്പിളാസ് ഗോഡൗണില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് വാക്കേറ്റവും ഉന്തും 
തള്ളും നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shine-tom-300x169.
jpg?resize=1023%2C576&ssl=1)

വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍
ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം
നടത്തിയെന്നും ആരോപിക്കുന്നു. തര്‍ക്കത്തിനിടയ്ക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത്
സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച്
സ്ഥിതിഗതികള്‍ ശാന്തമാക്കിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shine-300x169.jpg?
resize=1008%2C568&ssl=1)

ഇതിന് മുന്‍പ് ഒരു കേസുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന നടനാണ് ഷൈന്‍.
അതിന് ശേഷം ഇപ്പോഴാണ് താരത്തെ കുറിച്ച് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. 
സംഭവത്തിലെ സത്യാവസ്ഥയും ആരുടെ ഭാഗത്താണ് തെറ്റ് എന്ന കാര്യത്തിലും ഔദ്യോഗികമായ ഒരു
വിശദീകരണം ലഭിക്കേണ്ടതുണ്ട്.

 
