# “തല്ലില്ല… കൊല്ലുകയെ ഉള്ളൂ”..!!  ഇനി ഇതും എഴുതി വിടരുതെന്ന് ഷൈന്‍ ടോം ചാക്കോ..!!

- Link: https://ml.b4blaze.com/film-news/shine-tom-chacko-thallumala-shooting-issue
- Published: 2022-03-12T09:07:22+05:30
- Author: Rahul

നാളുകള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് വീണ്ടും വാര്‍ത്താ മാധ്യമങ്ങളില്‍
ഇടം പിടിയ്ക്കുകയാണ്. അഭിനയിക്കുന്ന സിനിമകളിലെല്ലാം മിന്നും പ്രടകനമാണ് ഷൈന്‍ കാഴ്ച്ചവെയ്ക്കുന്നത്.
എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഒരു നാട്ടുകാരനെ തല്ലി എന്ന ആരോപണമാണ്
ഇപ്പോള്‍ നടന് എതിരെ വന്നിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ ഷൂട്ടിംഗ്
സമയത്ത് കാലിന് പരിക്കേറ്റ് ഇപ്പോഴും പൂര്‍വ്വ സ്ഥിതിയില്‍ എത്താത്ത താരം ഒരാളെ തല്ലി
എന്ന ആരോപണം ചിലരെല്ലാം ശരിവെയ്ക്കുന്നു എങ്കിലും മറ്റ് ചിലരെല്ലാം ഇത് തള്ളിക്കളയുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/shine-tom-300x169.
jpg?resize=1140%2C642&ssl=1)

പലതരം അഭ്യൂഹങ്ങള്‍ ഇതേ കുറിച്ച് പ്രചരിക്കവെ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ തന്നെ
രംഗത്ത് എത്തിയിരക്കുകയാണ്. പട സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് കൊച്ചിയിലെ തിയറ്ററില്‍
എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിയിരുന്നു താരത്തിന്റെ  പ്രതികരണം.”തല്ലിയതിനെക്കുറിച്ചൊന്നും
ചോദിക്കാനില്ലേ, ഞാന്‍ ആളെ തല്ലിയതല്ല എന്ന് മനസിലായില്ലേ. മിനിമം ഞാന്‍ കൊല്ലുള്ളു…
ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക്
തോന്നുന്നുണ്ടോ” എന്നാണ് താരം മാധ്യമങ്ങളോട് തിരിച്ചു ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/shine-tom-chacko-
300x169.jpg?resize=1156%2C651&ssl=1)

മാലിന്യം ഇടുന്നതിന്റെ പേരിലാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ഷൂട്ടിങ് തടഞ്ഞ നാട്ടുകാര്‍ സിനിമാ പ്രവര്‍ത്തകരെ തടഞ്ഞുവച്ചു. ഒടുവില്‍ പോലീസ് എത്തിയാണ്
സംഘര്‍ഷം ഒഴിവാക്കിയത്. തല്ലുമാല എന്ന സെറ്റിലായിരുന്നു ഈ സംഘര്‍ഷം അരങ്ങേറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shine-1-300x157.
jpg?resize=1147%2C600&ssl=1)

മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനിടെ കാലിന്റെ ലീഗ്മെന്റിന് പരിക്ക് പറ്റിയ ഷൈന്‍ ടോം 
വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. താരത്തിന്റെ അഭിമുഖത്തിലെ പെരുമാറ്റത്തിലും
ചിലര്‍ പന്തികേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മരുന്നിന്റെ സെഡേഷനും ഉറക്കമില്ലായ്മയും
കാരണമാണ് അഭിമുഖങ്ങളില്‍ ഷൈന്‍ അങ്ങനെ പെരുമാറിയത് എന്നാണ് താരത്തിന്റെ സഹപ്രവര്‍ത്തകര്‍
അറിയിച്ചത്.
