# പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/shivamogga-subbanna-passes-away
- Published: 2022-08-12T12:24:13+05:30
- Author: Gargi

ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസ്സായിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗലൂരുവിലെ ജയദേവ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/shivamogga-subbanna-
1660275830.jpg?resize=1200%2C675&ssl=1)

കന്നഡ സിനിമയില്‍ പിന്നണി ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് നേടിയ ഗായകനാണ് ശിവമോഗ സുബ്ബണ്ണ.
കാടു കൂടരെ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/298752795_10228107546770572_7345578375873692975_n.
jpg?resize=496%2C279&ssl=1)

ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കന്നഡ സാഹിത്യകാരന്‍ കുവെമ്പുവിന്റെ കൃതികളുടെ ആലാപനത്തിലൂടെ
ഏറെ ശ്രദ്ധേയനായിരുന്നു സുബ്ബണ്ണ. അഭിഭാഷകനായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
