# വിമര്‍ശനങ്ങള്‍ക്കിടെ വീണ്ടും മഴ വീഡിയോയുമായി ശിവാനി!!

- Link: https://ml.b4blaze.com/film-news/shivani-narayanan-new-rain-video
- Published: 2023-12-09T19:22:49+05:30
- Author: Anu

തമിഴ്‌നാട് മിഷോങ് ചുഴലിക്കാറ്റ് വലിയ ദുരിതമാണുണ്ടാക്കിയത്. ഭൂരിഭാഗം പ്രദേശങ്ങളും
വെള്ളത്തിനടിയിലായിരുന്നു. മിക്കവാറും വീടുകളിലെല്ലാം വെള്ളം കയറിയിരുന്നു. അവശ്യസാധനങ്ങള്‍ക്കായി
ജനം ബുദ്ധിമുട്ടിലായിരുന്നു. എല്ലാംസാധാരഗതിയിലെത്തി അതിജീവിച്ചുവരുന്നെയുള്ളൂ.
  ചുഴിലിക്കാറ്റ്
ആഞ്ഞടിയ്ക്കുമ്പോള്‍ നടി ശിവാനി നാരായണന്‍ ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു. എല്ലാവരും
ദുരിതത്തില്‍ കഷ്ടപ്പെടുമ്പോള്‍ നടി അത് ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെതിരെ രൂക്ഷ
വിമര്‍ശനമാണ് നിറഞ്ഞത്.  ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്
ശിവാനി. മഴ ആസ്വദിക്കുന്ന വീഡിയോയാണ് ഇത്തവണ പങ്കുവച്ചത്. ചെന്നൈ മഴ എന്ന ഹാഷ്ടാഗിലാണ്
വീഡിയോ പങ്കുവച്ചത്. മുന്‍പ് പങ്കുവച്ച വീഡിയോയിലുള്ള അതേ വേഷത്തില്‍ ഗ്ലാമര്‍സ് ലുക്കിലാണ്
ശിവാനി എത്തിയിട്ടുള്ളത്. ഫ്‌ളാറ്റിന് താഴെ നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ കളിക്കുകയാണ്
ശിവാനി.

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാനി. വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ
മൂന്ന് ഭാര്യമാരില്‍ ഒരാളായിട്ടാണ് ശിവാനി എത്തിയത്.
