# മകനൊടൊപ്പം ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് ഷംന കാസിം

- Link: https://ml.b4blaze.com/film-news/shmna-kasin-husban-birthday
- Published: 2023-06-02T10:19:43+05:30
- Author: Ajay

അടുത്തിടെയാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദ് ആസിഫ് അലിയും തങ്ങളുടെ ആദ്യത്തെ കൺമണിയെ
വരവേറ്റത്.ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് താരം മകനെ ആരാധകർക്ക്
പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ മകനൊടൊപ്പം ഭർത്താവ് ഷാനിദ് ആസിഫ് അലിയുടെ പിറന്നാൾ 
ആഘോഷിച്ചിരിക്കുകയാണ് താരം.

 പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ താരം പങ്കവെച്ചിട്ടുണ്ട്.ഹാപ്പി
ബെർത്ത് ഡേ ഇക്ക എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇക്ക എന്ന് ഇഗ്ലീഷ്
അക്ഷരമാലയിലുള്ള കേക്കാണ് ഷംന ഷാനിദ് ആസിഫ് അലിയ്ക്കായി സമ്മാനിച്ചിരിക്കുന്നത്. ഷംനയ്ക്കും
കുടുബാങ്ങൾക്കുമൊപ്പമാണ് പിറന്നാൾ ആഘോഷം.

 കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്.’മഞ്ഞു പോലൊരു 
പെൺകുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ് ഷംന കാസിമിന്റെ സിനിമാ അരങ്ങേറ്റം.ജെബിഎസ് ഗ്രൂപ്പ്
കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു
ഷംനയുടെ വിവാഹം. വിവാഹത്തിന് മുൻപ് ജൂൺ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. 
സിനിമയ്ക്ക് പുറമെ നൃത്ത വേദികളിലും സജീവമാണ് ഷംന കാസിം
