# അമ്മയെ പോലെ തകര്‍ത്താടി നാരായണിയും!!! മകള്‍ക്കൊപ്പം വേദിയില്‍ ചുവടുവെച്ച് ശോഭന

- Link: https://ml.b4blaze.com/film-news/shobana-dancing-with-daughter
- Published: 2024-01-10T19:58:30+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടി ശോഭന. താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് താരം
അധികം ഒന്നും വെളിപ്പെടുത്താറില്ല. താരത്തിന്റെ മകള്‍ അനന്ത നാരായണിയും ആരാധകരുടെ പ്രിയ
താരമാണ്. എന്നാല്‍ വലുതായ ശേഷമുള്ള നാരായണിയുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് എന്ന് മാത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
പക്ഷേ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും തന്നെ പങ്കിടാറില്ല. ഇപ്പോഴിതാ താരത്തിന്റെയും
മകളുടെയും വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മകള്‍ക്കൊപ്പം വേദിയില്‍ ചുവടുവെക്കുന്ന
വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
  ഇന്‍സ്റ്റഗ്രാമില്‍ താരം മകളെ ടാഗ് ചെയ്ത്
പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ശോഭനയെയും നാരായണിയേയും ഒന്നിച്ചു 
കാണാനായ സന്തോഷം ആരാധകരും പ്രകടിപ്പിക്കുന്നുണ്ട്. ‘അമ്മയും മകളും ഒരുമിച്ച് ഒരേ വേദിയില്‍
ചുവടുവയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  മകള്‍ക്കൊപ്പം
പൊതുവേദിയിലൊന്നും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. തന്നെ പോലെ മകള്‍ക്കും നൃത്തത്തില്‍
താല്‍പര്യമുണ്ടെന്ന് ശോഭന മുമ്പ് പറഞ്ഞിട്ടുണ്ട്. നൃത്തം ജീവശ്വാസമാണ് ശോഭനയ്ക്ക്. 
തന്റെ ശിഷ്യര്‍ക്കൊപ്പമുള്ള നൃത്ത വീഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
