# നാഗവല്ലി ഇങ്ങനെ പേടിക്കാമോ? ശോഭനയുടെ ദീപാവലി ആഘോഷ വീഡിയോ വൈറല്‍

- Link: https://ml.b4blaze.com/film-news/shobana-deepali-video
- Published: 2023-11-14T21:18:07+05:30
- Author: Anu

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കിയിരിക്കുയാണ് താരങ്ങള്‍. എല്ലാവരും തങ്ങളുട ദീപാവലി ആഘോഷ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും താരം നൃത്ത വീഡിയോകളുമായി സജീവവുമാണ്. ഇപ്പോഴിതാ ശോഭന പങ്കുവച്ച ദീപാവലി ആഘോഷ വീഡിയോയാണ് വൈറലാകുന്നത്. പടക്കം പൊട്ടിക്കുന്ന സമയത്ത് പേടിച്ചോടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശോഭന തന്നെയാണ് ദീപാവലി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കു താഴെ രസകരമായ നരിവധി കമന്റുകളാണ് നിറയുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്&#8230;ചേച്ചി അടുത്ത ജില്ലയിലെത്തി എന്നിങ്ങനെയാണ് കമന്റുകള്‍. മൂന്ന് തവണയായി പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന നടിയുടെ വീഡിയോ കണ്ട് പൊട്ടി ചിരിക്കുകയാണ് എല്ലാവരും. മൂന്നാമത്തെ ശ്രമത്തിലാണ് പടക്കത്തിന് തീപിടിക്കുന്നത്. തീ കൊടുത്തതിന് ശേഷം ഓടുന്ന ശോഭനയാണ് ദൃശ്യങ്ങളില്‍. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും പറഞ്ഞാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Shobana Chandrakumar (@shobana_danseuse)
