# കേരളത്തിൽ ആർക്കെങ്കിലും ഈ കലാരൂപത്തെക്കുറിച്ച് അറിയാമോ? ആരാധകരോട് ശോഭന ചോദിക്കുന്നു

- Link: https://ml.b4blaze.com/film-news/shobana-instgram-post
- Published: 2022-10-08T15:27:44+05:30
- Author: Ajay

വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്താൻ കഴിഞ്ഞ താരമാണ്
ശോഭന. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികയാണ് ശോഭന. ഇപ്പോൾ ചെന്നൈയിൽ കലാർപ്പണ
എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് താരം.ശാഭനയുടെ കീഴിൽ നിരവധി വിദ്യാർത്ഥികൾ നൃത്തം
അഭ്യസിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/shobana-1.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരു ചോദ്യവുമായാണ് ശോഭന എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോ സംബന്ധിച്ചാണ് നടി അറിയാൻ ശ്രമിക്കുന്നത്.കേരളത്തിലെ
ഒരു കലാരൂപത്തിന്റെ വിഡിയോ പങ്കുവെച്ച് ആരാധകരോട് ചോദ്യവുമായി എത്തുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/shobanaa.jpg?resize
=1280%2C720&ssl=1)

ശോഭന ഇൻസ്റ്റാഗ്രമിൽ കുറിക്കുന്നത് ഇങ്ങനെയാണ് ‘ഈ പരേഡിലുള്ള ഭാവത്തിന്റെയും വസ്ത്രത്തിന്റെയും
വിശദാംശങ്ങളിൽ ആശ്ചര്യപ്പെടുകയാണ്. ഞങ്ങൾക്ക് അറിയില്ല ഈ ഗ്രൂപ്പ് ആരാണെന്ന്, നിങ്ങൾക്ക്
ആർക്കെങ്കിലും ഈ വിചിത്ര കഥാപാത്രങ്ങളെ കുറിച്ച് അറിവുണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെയ്ക്കുക’
എന്നാണ് താരം കുറിച്ചത്.വിഡിയോയിൽ കാവടിക്ക് സമാനമായ ഒരു കലാരൂപമാണ് കാണാൻ കഴിയുക

>  
> View this post on Instagram
>  
> [A post shared by Shobana Chandrakumar (@shobana_danseuse)](https://www.instagram.com/reel/CjX4-qeDGxt/?utm_source=ig_embed&utm_campaign=loading)
