# ‘മണിച്ചിത്രത്താഴി’ന്റെ റീമേക്കുകൾ തന്നോട് പറഞ്ഞില്ല! മാർക്കറ്റുള്ള നായികമാരെയാണ് അവർ തെരെഞ്ഞെടുത്തത്, ശോഭന 

- Link: https://ml.b4blaze.com/film-news/shobana-talk-about-in-manichithra-thaazhu-movie-reemakes
- Published: 2023-10-23T13:08:44+05:30
- Author: Suji

അഭിനയത്തിലും, നൃത്തത്തിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ശോഭന, ഇപ്പോൾ താരം മണിച്ചിത്ര
താഴിന്റെ റീമേക്കുകൾ തന്നോട് പറഞ്ഞിരുന്നില്ല അതിന്റെ കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്,
മണിച്ചിത്രത്താഴ് എന്ന ചിത്രം തന്റെ കരിയറിൽ അറിയപ്പെട്ട ചിത്രമാണ്, എന്നാൽ ഈ ചിത്രത്തിന്റെ
റീമേക്കുകൾ ചെയ്യ്തത് താൻ അറിഞ്ഞിരുന്നില്ല, ഈ ഒരു ചിത്രം പല ഭാഷകളിലായി റീമേക്ക് ചെയ്യ്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/manichithra-thazh1.
jpg?resize=818%2C609&ssl=1)

എന്നാൽ റീമേക്കുകൾ ചെയ്യ്ത നടിമാർ എല്ലാം നല്ല മാർക്കറ്റുള്ള നടിമാർ തന്നെയാണ്,അങ്ങനെയാണ്
അവർ തെരഞ്ഞെടുത്തതും . ഓരോരുത്തർക്കും ഓരോ ഭാഷയിലും തിളങ്ങിനിന്നവർ, ജ്യോതിക, വിദ്യാബാലൻ,
അത്പമിത്ര, ഇപ്പോൾ കങ്കണ അങ്ങനെ എല്ലാവരും നല്ല ടാലന്റുള്ള നടിമാർ തന്നെ,എന്നാൽ  ചന്ദ്രമുഖിയുടെ
സംവിധായകൻ പി വാസു എന്നെ കൊറിയോഗ്രാഫ് ചെയ്യാനായി വന്നു കണ്ടിരുന്നു, ഞാൻ പറഞ്ഞു നേരത്തെ
ചെയ്യ്തു വെച്ചിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് താൻ വരുന്നതെന്ന് അതായിരിക്കാം പിന്നീട്
താൻ ചിത്രത്തിന്റെ റീമേക്കുകൾ അറിയാഞ്ഞത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/candramukhi1.jpg?
resize=1280%2C720&ssl=1)

അത് തന്നെയല്ല ഞാൻ മണിച്ചിത്രത്താഴിൽ ചെയ്യ്ത അതെ ലെവലിൽ പിന്നീട് ചെയ്യുമ്പോൾ ഓക്കേ
ആകില്ല എന്ന് എനിക്ക് തോന്നി, അതുകൊണ്ടാകാം പിന്നീട് ഉള്ള റീമേക്കുകൾ താൻ അറിഞ്ഞിരുന്നില്ല,
നാഗവല്ലി എന്ന കഥപാത്രം ചെയ്യ്തതിൽ വിദ്യ ബാലനെ മാത്രമേ താൻ കണ്ടിട്ടുള്ളു, മറ്റു റീമേക്ക്
ചെയ്യ്ത നടിമാരെ കണ്ടിട്ടില്ല ശോഭന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/vidhyabalan1.jpg?
resize=972%2C540&ssl=1)

 
