# രാജകീയ പ്രൗഢിയിൽ ശോഭ ; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/shobha-viswanath-latest-photoshoot
- Published: 2023-07-28T22:38:50+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശോഭ വിശ്വനാഥ്. ബിഗ്
ബോസ് മലയാളം സീസൺ ഫൈവിൽ ഫൈനൽ ഫൈവിൽ എത്തുവാനും ശോഭയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ്
വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുവാനും
താരം ശ്രമിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-223013-300x300.png?resize=837%2C837&ssl=1)

ആ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്.
അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്.
ബോൾഡ് ആൻഡ് കൂൾ ആയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് ശോഭ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ 
എത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-223025-223x300.png?resize=780%2C1049&ssl=1)

“ഒരു പരമ്പരാഗത രാജ്ഞിയുടെ രാജകീയ വശീകരണത്തെ ആശ്ലേഷിക്കുന്നതിനായി തിരികെ യാത്ര ചെയ്യുന്നു.
എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി അലങ്കരിച്ചിരിക്കുന്നു, കൃപയുടെയും സമൃദ്ധിയുടെയും
ഒരു യുഗം ഉണർത്തുന്നു. രാജകീയ-പ്രചോദിതമായ ഈ ഫോട്ടോഷൂട്ടിന്റെ ആകർഷകമായ സൗന്ദര്യത്തിൽ
മയങ്ങാൻ തയ്യാറാകൂ.” ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് താഴെയായി
എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-223041-253x300.png?resize=850%2C1008&ssl=1)
