# സിനിമയിൽ അതൊന്നും സ്ഥിരമായുള്ള കാര്യങ്ങൾ അല്ല, മനസ്സ് തുറന്ന് ശോഭന!

- Link: https://ml.b4blaze.com/film-news/shobhana-about-dancing
- Published: 2021-08-03T09:25:28+05:30
- Author: Sreekumar

നൃത്തത്തെ ജീവവായുവായി കണ്ടു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരം ആണ് ശോഭന.
കുറഞ്ഞ സമയം കൊണ്ട് ഇരുന്നൂറ്റി നാൽപ്പതിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ എല്ലാം ഒരുകാലത്ത് നിറഞ്ഞു നിന്ന താരം 
പതുക്കെ അഭിനയം ഉപേക്ഷിച്ച് നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ
നിരവധി വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം 
വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച്
വരവ് നടത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നൃത്തത്തെയും അഭിനയത്തേയും കുറിച്ച് ശോഭന പറഞ്ഞ കാര്യങ്ങൾ
ആണ് ശ്രദ്ധ നേടുന്നത്.

അഭിനയ ജീവിതം നൃത്തത്തിനും നർത്തകി എന്ന നിലയിലെ പ്രശസ്തിക്കും എപ്പോഴെങ്കിലും ഗുണകരമായോ
എന്ന ചോദ്യത്തിനാണ് നടി എന്ന ലേബൽ നർത്തകി എന്ന രീതിയിൽ ഉയരാൻ ഒട്ടും കാരണം ആയിട്ടില്ല
എന്ന് ശോഭന മറുപടി പറഞ്ഞത്. ശോഭനയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കലും സിനിമയിൽ നടി എന്ന
സ്ഥാനം സ്ഥിരം അല്ല. എപ്പോൾ വേണമെങ്കിലും അതിന് മാറ്റം സംഭവിക്കാം. എന്നാൽ നർത്തകി 
എന്ന പേര് അങ്ങനെ അല്ല. ഒരിക്കൽ കിട്ടിയാൽ പിന്നെ അത് മരണം വരെ നമ്മുടെ കൂടെ തന്നെ 
കാണും. എന്റെ നൃത്തത്തിനു അഭിനയ ജീവിതം ഒട്ടും തന്നെ കാരണം ആയിട്ടില്ല. ഒരുപാട് ആളുകൾ
ഇന്നും ഓർക്കുന്ന നൃത്ത ഗാനം ആണ് മണിച്ചിത്ര താഴിലേത്. എന്നാൽ സിനിമയിൽ അഭിനയിച്ചതിന്
ശേഷം ഒരിക്കൽ പോലും ഞാൻ ആ ഗാനരംഗം പിന്നെ ചെയ്തിട്ടില്ല എന്നുമാണ് ശോഭന പറഞ്ഞത്.

ശോഭന എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. മലയാള സിനിമയിലെ മികച്ച നടികളിൽ
ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ
മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും
മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ
മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ
വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വര്ഷങ്ങളോളം സിനിമയിൽ നിന്ന് ഇടവേള എടുത്ത് മാറി നിന്ന താരം തന്റെ ജീവിതം നൃത്തത്തിനായി
മാറ്റി വെയ്ക്കുകയായിരുന്നു. ഒരു പക്ഷെ ഒരു മികച്ച നടിയെക്കാൾ ഒരു മികച്ച നർത്തകി കൂടിയാണ്
താരം എന്ന് ശോഭന പലപ്പഴും തെളിയിച്ചിട്ടുണ്ട്.
