# ഞാനും മോഹൻലാലും സമപ്രായക്കാർ ആയതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നു

- Link: https://ml.b4blaze.com/film-news/shobhana-about-mohanlal
- Published: 2023-09-06T08:23:49+05:30
- Author: Devika

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ശോഭന. നിരവധി ചിത്രങ്ങളിൽ ആണ് 
താരം ഇതിനോടകം അഭിനയിച്ചത്.  അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച കഥാപാത്രങ്ങളിൽ കൂടി
പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ശോഭന പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. മലയാളത്തിന്
പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ശോഭന സജീവമായി തന്നെ നിന്നിരുന്നു. നിരവധി
ചിത്രങ്ങളുടെ ഭാഗമായ താരം അഭിനയത്തിനേക്കാൾ കൂടുതൽ നൃത്തത്തിനെ ആണ് സ്നേഹിച്ചത് എന്ന്
പറയാം. അത് കൊണ്ട് തന്നെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുമ്പോഴും ശോഭന ഡാൻസ് സ്കൂൾ
നടത്തി വരുകയായിരുന്നു. വര്ഷങ്ങളോളം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ആ കാലയളവിൽ
ഡാൻസ് സ്കൂൾ നടത്തുകയും നൃത്ത പരിപാടികളിൽ പങ്കെടുക്കുകയുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/shobhana-3.jpg?resize
=605%2C415&ssl=1)

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും സിനിമയിലേക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്
ശോഭന. ഇന്നും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരു കാലത്ത് മോഹൻലാലിനൊപ്പം നിരവധി
ചിത്രങ്ങളിൽ ആണ് ശോഭന അഭിനയിച്ചിരുന്നത്. ഇരുവരും മികച്ച ജോഡികളായി മലയാള സിനിമയിൽ 
അറിയപ്പെട്ടിരുന്ന കാലം തന്നെ ഉണ്ടായിരുന്ന്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള
അനുഭവങ്ങൾ തുറന്നു പറയുകയാണ് ശോഭന, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും മോഹൻലാലും ഒരേ
പ്രായക്കാർ ആയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും സംസാരിക്കുമ്പോൾ കൊച്ച് കുട്ടികളെ
പോലെ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/shobhana-1.jpg?resize
=960%2C540&ssl=1)

ആദ്യമൊക്കെ ഞാനും ലാലും തമ്മിൽ അഭിനയിക്കുന്ന സമയത്ത് അധികം സംസാരിക്കാറില്ലായിരുന്നു.
അതിനു ശേഷമാണു തങ്ങൾ അടുക്കുന്നത്. ഒരേ പ്രായം ആയത് കൊണ്ട് തന്നെ പ്രണയ രംഗങ്ങൾ ഒക്കെ
അഭിനയിക്കാൻ ഞങ്ങൾക്ക് രണ്ടു പേർക്കും ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു. 
പിന്നീട് അതൊക്കെ മാറി. ഒരിക്കൽ ഞാൻ ലാലിനെ കെട്ടിപ്പിടിക്കുന്നു ഒരു രംഗം ഉണ്ടായിരുന്നു.
അന്ന് എന്റെ ഗ്ലിസറിൻ ലാലിന്റെ ഷർട്ടിൽ പറ്റി. എന്നാൽ അത് എന്റെ മൂക്കള ആണെന്ന് പറഞ്ഞു
ലാൽ എന്നെ ഒരുപാട് കളിയാക്കി. അത് ഗ്ലിസറിൻ ആണെന്ന് ഞാൻ എത്ര പറഞ്ഞിട്ടും ലാൽ അത് വിശ്വസിച്ചില്ല.
ഇപ്പോഴും ആ കാര്യങ്ങൾ പറഞ്ഞു ലാൽ കളിയാക്കാറുണ്ട് എന്നും ശോഭന പറയുന്നു.
