# “നദിയയും ഞാനും” ഫോട്ടോ പങ്കുവെച്ച് ശോഭന..! വിശേഷം തിരക്കി ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/shobhana-new-instagram-post-2
- Published: 2022-04-18T11:44:26+05:30
- Author: Rahul

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ശോഭന, നദിയ മൊയ്തു എന്നീ നടിമാര്‍.
പുതിയ തലമുറയിലെ നടിമാര്‍ എത്ര പേര്‍ വന്നു പോയാലും ഇവരൊക്കെ തന്നെയാണ് എന്നും മലയാളി
മനസ്സുകളില്‍ ലേഡി സൂപ്പര്‍സ്റ്റാറുകള്‍.

![Nadiya Moidu about girly](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/01/Nadiya-Moidu-about-girly-300x169.jpg?resize=1150%2C648&ssl=1)

ശോഭന ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമായി രംഗത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍
നിറ സാന്നിധ്യമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ അറിയാറുണ്ട്. എന്നാന്‍ തന്റെ
വ്യക്തിജീവിതത്തെക്കാള്‍ ഏറെ നൃത്തത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രങ്ങളും
വിശേഷങ്ങളുമാണ് ശോഭന പങ്കുവെയ്ക്കാറ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/shobhana-300x169.
jpg?resize=1154%2C650&ssl=1)

ചെന്നൈയില്‍ കാലാര്‍പ്പണ എന്ന പേരില്‍ ശോഭനയ്ക്ക് ഒരു നൃത്ത വിദ്യാലയം ഉണ്ട്. അവിടെ
തന്റെ ശിഷ്യകളൊത്ത് നൃത്ത പരിപാടികളും ആയി തിരക്കിലാണ് താരം. എന്നാലിപ്പോഴിതാ ശോഭനയുെട
പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്. ശോഭന പുതുതായി 
തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്.
നടി നദിയ മൊയ്തുവിനൊപ്പമുള്ള ചിത്രമാണ് ശോഭന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
അതിന് അടിക്കുറുപ്പായി നദിയയും ഞാനും എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Shobana Chandrakumar (@shobana_danseuse)](https://www.instagram.com/p/CceIn2UPCv_/?utm_source=ig_embed&utm_campaign=loading)

ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും ഈ 
ഫോട്ടോ നേടുകയാണ്. പ്രിയപ്പെട്ട രണ്ട് താരങ്ങളെ ഒന്നിച്ചൊരു ഫ്രെയ്മില്‍ കണ്ടതിന്റെ
സന്തോഷത്തിലാണ് ആരാധകര്‍. താരങ്ങള്‍ ഒരു മീറ്റപ്പ് നടത്തിയിരിക്കുകയാണ്. കൂടാതെ എന്താണ്
വിശേഷം എന്നും ആരാധകര്‍ കമന്റ്‌റ് ബോക്‌സില്‍ ചോദിക്കുന്നുമുണ്ട്. ഫോട്ടോയ്ക്ക് അടിയില്‍
ആരാധകരുടെ സ്‌നേഹം നിറച്ച കമന്റുകള്‍ വന്ന് നിറയുകയാണ്. അതോടൊപ്പം ഇനി എന്നാണ് ശോഭന
ഒരു മലയാള സിനിമയുമായി തിരിച്ചു വരിക എന്ന് കൂടി ചോദിക്കുകയാണ് ആരാധകര്‍.

 
