# പ്രിയപ്പെട്ട രേവ്‌സ്, ഇത് നീ അര്‍ഹിക്കുന്നു..!! ശോഭനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്!!

- Link: https://ml.b4blaze.com/film-news/shobhana-new-post-about-revathy
- Published: 2022-05-29T11:30:48+05:30
- Author: Rahul

മലയാളത്തിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങിയ നടിമാരാണ് രേവതിയും ശോഭനയും.
അഭിനേതാക്കള്‍ എന്നതിന് പുറമെ ഒരുപാട് നാളത്തെ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ്
ഇവര്‍. ഇപ്പോഴിതാ നടി ശോഭന പ്രിയപ്പെട്ട രേവതിയെ കുറിച്ച് എഴുതിയ പോസ്റ്റാണ് ശ്രദ്ധ
നേടുന്നത്. ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ
രേവതിയ്ക്കുള്ള ആശംസകളാണ് ഇപ്പോള്‍ താരം അറിയിക്കുന്നത്. ഭൂതകാലം എന്ന സിനിമയ്ക്കാണ്
രേവതിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/shobhana-and-revathy.
jpg?resize=1280%2C720&ssl=1)

അര്‍ഹിച്ച നേട്ടം എന്നാണ് താരം രേവതിയ്ക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് ശോഭന കുറിച്ചത്.
ആശംസകള്‍ പ്രിയപ്പെട്ട രേവ്‌സ്…! ഇത് നീ അര്‍ഹിക്കുന്നു എന്നാണ് ശോഭന ഇരുവരുമൊത്തുള്ള
ഫോട്ടോ പങ്കുവെച്ച് കുറിയ്ക്കുന്നത്. ഇത് തനിക്ക് അഭിമാന നിമിഷമാണെന്നും… ഞങ്ങള്‍ എന്നന്നേക്കുമുള്ള
സുഹൃത്തുക്കള്‍ ആണെന്നും അര്‍ത്ഥമുള്ള ഹാഷ്ടാഗുകളും താരം ഫോട്ടോയ്ക്ക് ഒപ്പം പങ്കുവെച്ചിരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/shobhana-565.jpg?
resize=685%2C589&ssl=1)

ഒരു പഴയ കാല ചിത്രമാണ് താരം പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിക്കാനായി പങ്കുവെച്ചത്.
അതേസമയം, മായാമയൂരം എന്ന സിനിമയില്‍ ഒരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ച ഇരു താരങ്ങളും
പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. രേവതി ആദ്യമായി സംവിധാനം ചെയ്ത ‘മിത്ര് മൈ
ഫ്രണ്ട്’ എന്ന ചിത്രത്തിലെ നായിക ശോഭനയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/revathy89.jpg?resize
=960%2C540&ssl=1)

അങ്ങനെ വ്യക്തി ജീവിതത്തിലും കരിയറിലും പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്ന സുഹൃത്തുക്കളാണ്
ഇവര്‍. ശോഭനയുടെ പോസ്റ്റിന് അടിയിലും രേവതിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ്
വരുന്നത്.
