# ഇതെന്റെ നാട്യ വിസ്മയവുമായുള്ള കൂടിക്കാഴ്ച ശോഭക്കൊപ്പമുള്ള നല്ല നിമിഷവുമായി മേക്കപ്പ്മാൻ

- Link: https://ml.b4blaze.com/film-news/shobhana-photoshoot
- Published: 2021-09-18T10:57:09+05:30
- Author: Rahul

മലയാളത്തിലെ എവർഗ്രീൻ നായികയാണ് ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഒരുപിടി
നല്ല കഥാപാത്രങ്ങൾ താരത്തിന് മലയാളികൾക്കായി നൽകാൻ സാധിച്ചു. കൂടാതെ താരം നൃത്തത്തിൽ
ഇപ്പോഴും താരം സജീവമാണ്. ഏറെ നൽകുകൾക്ക് ശേഷം വരനെ ആവിശ്യം ഉണ്ട് എന്ന ചിത്രത്തിലാണ്
താരം അഭിനയിച്ചത്. ഇപ്പോൾ താരങ്ങളുടെ മേക്കപ്പ്മാൻ ആയ ഉണ്ണിമായുള്ള ചിത്രങ്ങളാണ് സോഷ്യൽ
മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ശോഭനയുമായുള്ള ഈ നിമിഷം ഒരു സ്വാപനമായിരുന്നു അത്
നിറവേറിയിക്കുന്നു എന്നാണ് ഉണ്ണി കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/shobhana-1.png?resize
=317%2C395&ssl=1)

താരവുമായുള്ള ഫോട്ടോഷൂട്ടിലെ അനുഭവം ആണ് താരം ഇപ്പോൾ പങ്ക് വെച്ചത്. ഭൂമിയോളം ഷമയുള്ള
ഒരു വ്യക്തിയാണ് എന്നാണ് ഉണ്ണി താരത്തെക്കുറിച്ച് പറയുന്നത്. ഞാൻ എപ്പോഴും സ്വപ്നം 
കണ്ട ഒരു ഫോട്ടോഷൂട്ട് ഇതാ, “സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു” എന്ന് പറയുമ്പോൾ എന്റെയുള്ളിൽ
ഒരു പോസിറ്റീവ് എനർജി നൽകുന്നു. ശരിക്കും വാക്കുകളില്ല, ഒരുപാട് നന്ദിയും വിസ്മയവുമായാണ്
ഇപ്പോൾ എനിക്ക് തോന്നുന്നത്.എന്നായിരുന്നു മേക്കപ്പ് ആര്ടിസ്റ് ആയ ഉണ്ണി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Shobhana-3.png?resize
=388%2C395&ssl=1)

നീലയും മഞ്ഞയും നിരത്തിലുള്ള കുർത്തിയിലും ഓഫ് വൈറ്റ് നെറ്റ് സാരിയിലും ആരുടേയും ശ്രെദ്ധ
നേടുന്ന മേക്കോവറിലായിരുന്നു താരത്തെ കാണാൻ കഴിഞ്ഞത്. ഉണ്ണിയുടെ ചിത്രങ്ങൾക്ക് നിറഞ്ഞ
പിന്തുണയാണ് ലഭിക്കുന്നത്. ഈ പിന്തുണഎല്ലാം തന്നിൽ ഒരു പോസറ്റീവ് എനർജി ഉണ്ടാകുന്നതായും
മേക്കപ്പ് ആര്ടിസ്റ് ആയ ഉണ്ണി പറയുന്നത്. കഴിഞ്ഞ തവണ കാവ്യാമാധവനുമായുള്ള ഉണ്ണിയുടെ
സമമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Shobhana-.png?resize
=315%2C397&ssl=1)
