# മോഹൻലാലിന്റെ നായികയായി ശോഭനയെത്തുന്നു?

- Link: https://ml.b4blaze.com/film-news/shobhana-to-be-mohanlals-heroine
- Published: 2023-01-19T09:34:25+05:30
- Author: Ajay

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട്
എന്ന ചിത്രം. അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സിനിമയും വരനെ ആവശ്യമുണ്ട്
എന്ന ചിത്രമായിരുന്നു. അനൂപ് മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത
നേരത്തെ തന്നെ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/lal-s1.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ സിനിയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ
ചർച്ചയാകുന്നത്. സിനമയിലെ നായിക കഥാപാത്രം ആരാണ് എന്നതിനുള്ള ഉത്തരം ശോഭനയായിരിക്കും
എന്നാണ്. മോഹൻലാൽ ശോഭന എന്ന താരജോഡി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു ഇവർ
വീണ്ടും ഒന്നിക്കുന്ന വാർത്ത ആരാധകരിൽ ഏറെ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/lal-s.jpg?resize
=1280%2C720&ssl=1)

ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് 2009-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ എത്തിയ‘
സാഗർ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ്.അനൂപ് സത്യന്റെ സിനിമയിൽ ബോളിവുഡ് താരം
നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
മോഹൻലാൽ നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലാണ്
അഭിനയിക്കുന്നത്.
