# കൈയിൽ പ്രസാദവും കഴുത്തിൽ ലക്ഷ്മി മാലയും , പട്ടുസാരിയിൽ പത്മിനിയമ്മയെ പോലെ ശോഭന

- Link: https://ml.b4blaze.com/film-news/shobhana-viral-video
- Published: 2021-11-10T06:42:57+05:30
- Author: Rahul

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരമാണ് ശോഭന. ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ്
അഭിനയ ലോകത്തേക്ക് ശോഭന എത്തിയത്. തുടർന്ന് നൃത്തവും അഭിനയവും കൊണ്ട് മലയാളി മനസ്സിൽ
മാത്രമല്ല, ഇന്ത്യൻ സിനിമാരാധകരുടെ മനസ്സിൽ തന്നെ ശോഭന കുടി കേറുകയായിരുന്നു. ഒട്ടേറെ
ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ശോഭന ഇടക്കാലത്ത് വെച്ച് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.
ഇന്നിപ്പോൾ നൃത്തവും നൃത്ത പരിപാടികളുമായി വളരെ തിരക്കേറിയ ജീവിതം നയിക്കുകയാണ് താരം.
താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ന്നിപ്പോൾ സോഷ്യൽ
മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്, താരത്തിന്റെ ഒരു പുത്തൻ വോയ്‌ടെയോ ആണ്. കാറിൽ 
നിന്നും ഇറങ്ങി ക്ഷേത്ര ദര്ശനത്തിനു വേണ്ടി പോകുന്ന ശോഭനയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.
കയ്യിൽ പ്രസാദവും കഴുത്തിൽ ലക്ഷ്മി മലയുമണിഞ്ഞ് പട്ടുസാരി ധരിച്ചെത്തിയ ശോഭന പത്മിനി
അമ്മയെ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞിടയ്ക്ക് വരനെ ആവശ്യമുണ്ട് എന്ന
ചിത്രത്തിലൂടെ ശോഭന തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. ഇനി എന്നാണ് തരാം സിനിമയിൽ
സജീവമാകുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
