# അച്ഛന്റെ വിമർശനങ്ങൾ കേട്ട് ഇന്നും ഞങ്ങളോട് മനസിൽ വെച്ച് പെരുമാറുന്നവരുണ്ട്; തിലകനെ കുറിച്ച് ഷോബി തിലകൻ

- Link: https://ml.b4blaze.com/film-news/shobi-thilakan-about-thilakan
- Published: 2025-02-05T17:22:19+05:30
- Author: Suji

ഷോബി തിലകൻ തന്റെ അച്ഛനായ തിലകന്റെ വിമർശനങ്ങളും ,മൂല്യങ്ങളും മനസ്സിൽ സൂക്ഷിച്ച് അതിനനുസരിച്ച്
പെരുമാറുന്നവരെക്കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. 
തന്റെ അച്ഛന്‍ ഒരുപാട് പേരെ വിമര്‍ശിച്ചിരുന്നെന്നും ആരുടെ ഭാഗത്ത് തെറ്റ് കണ്ടാലും
അത് സധൈര്യം അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു ഷോബി തിലകൻ പറയുന്നു. ഒരു കഠിനമായ വിമർശകനും,
മികച്ച അഭിനേതാവുമായിരുന്നു,തന്റെ അച്ഛൻ. ഏതൊരു സാഹചര്യത്തിലും മൗനം പാലിക്കാന്‍ അദ്ദേഹത്തിന്
കഴിയുമായിരുന്നില്ല, ഷോബി തിലകൻ പറയുന്നു.

![](https://i0.wp.com/cf-img-a-in.tosshub.com/lingo/images/story/media_bank/202311/
655b09b9c5c87-thilakan-and-shobi-thilakan-202440611-16x9.jpg?resize=16%2C9&ssl=1)

എന്നാൽ അച്ഛന്റെ ആദര്‍ശങ്ങളെയും ,ചിന്തകളെയും അതേപോലെ പിന്തുടരുന്ന ഒരാള്‍ തന്നെയാണ്
താനെന്നും ഷോബി പറയുന്നു. അദ്ദേഹത്തിന്റെ വിമർശനങ്ങൾ കാരണം തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍
ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാന്‍ അതൊന്നും കാര്യമായി എടുക്കാറില്ല. ഒരു കൂട്ടര്‍ എങ്ങനെയെന്ന്
വെച്ചാല്‍, അന്ന് അച്ഛന്‍ വഴക്ക് പറഞ്ഞതുകൊണ്ട് ജീവിതത്തിലും ,പ്രൊഫഷനിലും കുറെ കാര്യങ്ങള്‍
പഠിക്കാന്‍ കഴിഞ്ഞുവെന്ന് പറയുന്നവരാണ്.

എന്നാൽ രണ്ടാമത്തെ ആള്‍ക്കാര്‍ അച്ഛന്റെ വിമര്‍ശനങ്ങള്‍ കേട്ട് അത് മനസില്‍ ഇന്നും 
സൂക്ഷിച്ച് അതിനനുസരിച്ച് ഞങ്ങള്‍ മക്കളോട് പെരുമാറുന്നവരാണ്. അച്ഛന്റെ ആദര്‍ശങ്ങളെയും,
ചിന്തകളെയും അതേപോലെ പിന്തുടരുന്ന ഒരാള്‍ തന്നെയാണ് ഞാനും ഷോബി പറഞ്ഞു. തിലകന്റെ മൂല്യങ്ങൾ
എങ്ങനെ മറ്റുള്ളവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള  ഉദാഹരണങ്ങളാണ്
ഇവ . എന്നാൽ തിലകൻ ഒരു കഠിനമായ വിമർശകനും മികച്ച അഭിനേതാവുമായിരുന്നു, അദ്ദേഹത്തിന്റെ
മൂല്യങ്ങൾ പലരുടെയും ജീവിതത്തിൽ ആഴമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

![](https://i0.wp.com/etvbharatimages.akamaized.net/etvbharat/prod-images/24-09-
2024/1200-675-22524827-thumbnail-16x9-thilakan.jpg?ssl=1)
