# വിവാഹ ബന്ധം വേർപ്പെടുത്താൻ മുൻകൈ എടുത്തത് ചേച്ചി ആയിരുന്നു, തുറന്നു പറഞ്ഞ് ശരണ്യയുടെ സഹോദരി

- Link: https://ml.b4blaze.com/film-news/shonima-about-sharanya
- Published: 2021-09-08T13:08:48+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ
തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ
ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും
കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക്
ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി,ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത്,
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ മരണപ്പെട്ടത്, ശരണ്യയുടെ മരണത്തിന് പിന്നാലെ താരത്തിന്റെ
വിവാഹവും വിവാഹ മോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/saranya.jpg?resize
=761%2C534&ssl=1)

ഇപ്പോൾ വിവാഹ മോചനത്തിന് മുൻകൈ എടുത്തത് ശരണ്യ ആണെന്ന് പറയുകയാണ് ശരണ്യയുടെ സഹോദരി 
ശോണിമ.സര്‍ജറിക്ക് ശേഷം എല്ലാം അറിഞ്ഞാണ് വിനു ചേട്ടന്റെ വിവാഹാലോചന വരുന്നത്. 2014
ല്‍ ആയിരുന്നു വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുന്‍കൈ എടുത്ത് മ്യൂച്ചലായി
ബന്ധം പിരിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്
ചേച്ചി കോടതി നടപടകളില്‍ പങ്കെടുത്തത്. എന്റെ കാര്യത്തില്‍ എനിക്ക് തന്നെ ഗ്യാരന്റി
ഇല്ലാത്ത അവസ്ഥയില്‍ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനു തടസ്സമാകുന്നില്ല എന്നാണ്
ചേച്ചി പറഞ്ഞതെന്നും ശോണിമ പറയുന്നു. അത്ര ഇഷ്ടമായിരുന്നു ചേട്ടനെ. ഡിവോഴ്‌സിന് ശേഷം
ചേച്ചി മാനസികമായി തകര്‍ന്ന് പോയ അവസ്ഥയിലായിരുവെന്നും ശോണിമ പറയുന്നു.

![Saranya](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Saranya.jpg?
resize=650%2C434&ssl=1)

Saranya

ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന
ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന
ബിനു, താരത്തിന്റെ അസുഖ കാര്യം അരിഞ്ഞതും ബിനു ശരണ്യയെ വിവാഹം കഴിക്കാൻ തയ്യാറാകുക 
ആയിരുന്നു, 2014 ൽ ഒക്ടോബർ 26 നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ
എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇവർ ഡിവോഴ്സ് ആയി എന്ന് വാർത്തകൾ വന്നിരുന്നു. അസുഖ കിടക്കയിലും ഏട്ടനാണ് എന്റെ ബലം
എന്ന് ശരണ്യ പറഞ്ഞിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിനു വിവാഹിതനായി എന്നും റിപ്പോർട്ടുകൾ
വന്നിരുന്നു
